കൊവിഡ് കാലത്ത് സ്വന്തം മണ്ഡലമായ വയനാടിന് വീണ്ടും രാഹുല്‍ഗാന്ധിയുടെ കരുതല്‍. ഇത്തവണ ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി 175 ടെലിവിഷനുകളാണ് രാഹുല്‍ സ്വന്തം നിലയില്‍ ജില്ലയിലെത്തിച്ചത്. നേരത്തെ തെര്‍മല്‍ സ്കാനറുകളും പിപിഇ കിറ്റും ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കളും ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം രാഹുല്‍ ജില്ലയിലെത്തിച്ചിരുന്നു. ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷനുകളുടെ അഭാവം നിലനില്ക്... Read more
കോട്ടയത്ത് നിന്നും പത്തനംതിട്ടയില്‍ നിന്നും ജോസ് ഗ്രൂപ്പില്‍ നിന്ന് ഇന്നും കുറേ പേര് രാജി വയ്ക്കുമെന്ന് പി.ജെ ജോസഫ്. ജോസിന് യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ല. നല്ല കുട്ടിയായി തിരിച്ച് വന്നാല്‍ തിരിച്ചെടുക്കാം. യു.ഡി.എഫ് ദുര്‍ബലമാണെന്ന വാദം തെറ്റാണ്. ജോസ് കോട്ടയത്ത് ധാരണ ഉണ്ടായിരുന്നു എന്ന് തുറന്ന് പറയണം. ജോസ് എങ്ങോട്ട് തിരിയുമെന്ന് പറയാന്‍ കഴിയില്ല. ജോസ് പുറത്ത് പോയത് വേറെ ചില ധാരണകള്‍ക്ക് വേണ്ടിയാണെന്നും ജോസഫ് പറഞ്ഞു. Read more
ഷംന കാസിം ബ്ലാക്ക്മെയിൽ കേസ് പ്രതികളിൽ നിന്ന് സ്വർണം വാങ്ങിയ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂർ ചേറ്റുവ സ്വദേശി ഷമീൽ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 9 പവൻ സ്വർണ്ണം കണ്ടെത്തി. ഇന്നലെ തന്നെ ഇയാളെ കൊച്ചിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചേറ്റുവയിൽ തന്നെയാണ് പ്രതികൾ ഉണ്ടായിരുന്നത്. ഇവരിൽ നിന്നാണ് ഷമീൽ സ്വർണ്ണം വാങ്ങിയത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒൻപതായി. 11 പേരെയാണ് കേസിൽ ആകെ പ്രതി ചേർത്തിരിക്കുന്നത്. ഇതിൽ ഒരാൾ കൊവിഡ് ബാധിത... Read more
ചെന്നൈ: ഏറെ പ്രതിഷേധം ഉയർത്തിയിരിക്കുന്ന കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എസ് ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ക്രൂര മർദ്ദനത്തിന് നേതൃത്വം നൽകിയെന്ന് കരുതപ്പെടുന്ന സബ് ഇൻസ്പെക്ടർ രഘുഗണേശ് ഉൾപ്പെടെ മൂന്ന് പേരെയാണ് കേസ് അന്വേഷിക്കുന്ന സിബിസിഐഡി കഴിഞ്ഞ ദിവസം രാത്രിയോടെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഇവർക്കെതിരെ കൊലപാതകക്കുറ്റം അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത... Read more
തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആശങ്ക ഉയർത്തുന്നു. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ആനകളുടെ മരണം ശ്രദ്ധിക്കപ്പെടുന്നത്. മെയിൽ 169 ആനകളെയാണ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജൂൺ പകുതിയോടെ മരണസംഖ്യ ഇരട്ടിയായി. 350ൽ അധികം ആനകളെയാണ് ഒക്കവാംഗോ ഡെല്‍റ്റ പ്രദേശത്ത് വിവിധയിടങ്ങളിലായി ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനകളുടെ യഥാർഥ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ലാബ് ഫലങ്ങൾ എത്താൻ... Read more