കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 15 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 11 പേര്‍ക്ക് വീതവും, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവ... Read more
ബംഗളൂരു: മുൻകാല അഭിനേത്രിയും നിലവിൽ മാണ്ഡ്യ ലോക്സഭാംഗവുമായ സുമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം സുമലത തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇക്കഴിഞ്ഞ ജൂലൈ നാലിന് കടുത്ത തലവേദനയെ തുടർന്ന് പരിശോധന നടത്തിയിരുന്നു. ഇന്ന് സ്രവ പരിശോധനയുടെ ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അതുകൊണ്ട് ഡോക്ടറുടെ നിർദേശ പ്രകാരം ആവശ്യമായ ചികിത്സ നടത്തി വരികയാണെന്നാണ് സുമലത ഫേസ്ബുക്കിൽ കുറിച്ചത്. കോവിഡ് പ്രതിസന്ധിക്കിടയിലും തന്റെ... Read more
ഉത്തർപ്രദേശിൽ പണം വാങ്ങി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നു. മീററ്റിലെ ഹാപര്‍ റോഡിലെ ന്യൂ മീററ്റ് സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. 2500 രൂപ തന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ആശുപത്രി ജീവനക്കാരന് പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്. വേറെ രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് ഇങ്ങനെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫ... Read more
പത്തനംതിട്ടയില്‍ ക്വാറന്റൈന് ലംഘിച്ച് പുറത്തിറങ്ങിയ ആളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. മൂന്നു ദിവസം മുമ്പ് വിദേശത്ത് നിന്നും എത്തിയ ഊന്നുകല്‍ സ്വദേശിയാണ് ക്വാറന്റൈന് ലംഘിച്ചത്. ഇയാള്‍ മാസ്ക് വെക്കാതെ സഞ്ചരിക്കുന്നത് കണ്ട പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ക്വാറന്റൈന് ലംഘിച്ച കാര്യം വ്യക്തമായത്. പിടികൂടാന്‍ ശ്രമിച്ചതോടെ ഇയാള്‍ കുതറിയോടുകയായിരുന്നു. പിന്നീട് പി.പി.ഇ ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. Read more
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഫ്യൂച്ചർ ടൂർ പ്രോഗ്രാം (എഫ്ടിപി) സംബന്ധിച്ച തീരുമാനം ഈ മാസം 17ന്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതുക്കിയ എഫ്ടിപി തീരുമാനിക്കുന്നതിനായി ഈ മാസം 17ന് ബിസിസിഐ അപക്സ് കൗൺസിൽ യോഗം ചേരുന്നത്. യോഗത്തിൽ ഐപിഎലിൻ്റെ ഭാവിയെപ്പറ്റിയും തീരുമാനമുണ്ടാവും എന്നാണ് റിപ്പോർട്ട്. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ യോഗമാവും നടത്തുക. രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റുകളെപ്പറ്റിയാവും യോഗത്തിലെ പ്രധാന ചർച്ച. ഐപിഎല്ലിൻ്റെ ചൈനീസ് കമ്പനികളുമായ... Read more