കാതിക്കുടം : കൊരട്ടിയിലെ അഞ്ജലി എഞ്ചിനീയറിംഗ് വർക്സിന്റെ പ്രൊപ്രൈറ്റർ എള്ളാട്ടു നാണു മകൻ പീതാംബരൻ (72) അന്തരിച്ചു. സംസ്കാരം ജൂലൈ 21നു രാവിലെ 11മണിക്ക് നടന്നു.ഭാര്യ – രാജേശ്വരി, മകൾ -ചിത്ര Read more
എൻ95 മാസ്കിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്
എൻ95 മാസ്കിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം. എൻ 95 കൊവിഡ് വ്യാപനം ഒഴിവാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് കത്ത് നൽകി. എൻ95 മാസ്കിലുള്ള വാൽവ് വഴി വൈറസ് പുറത്തു കടക്കാമെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ട് സാധാരണ തുണി മാസ്ക് ഉപയോഗിക്കാനാണ് മന്ത്രാലയത്തിന്റെ നിർദേശം. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ, തുണി കൊണ്ടുള്ള മാസ്ക് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്നും കത്തിൽ പറയുന്നു. വാണിജ്യാവശ... Read more
എറണാകുളം ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം. നിലവിലെ തീവ്ര വ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തും രോഗവ്യാപനമുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ചൂർണിക്കര, ആലങ്ങാട്, കരുമാലൂർ, എടത്തല, കടുങ്ങലൂർ, ചെങ്ങമനാട് എന്നീ പ്രദേശങ്ങളിലാണ് രോഗവ്യാപനമുള്ളതായി കണ്ടെത്തിയത്. ഇതേ തുടർന്ന് കൊച്ചി കോർപറേഷൻ ഡിവിഷൻ 45, 41, കടമക്കുടി ഗ്രാമപഞ്ചായത്ത് വാർഡ് 2, ആലങ്ങാട് ഗ്രാമപഞ്ചായത്ത് വാർഡ് 5, എടത്തല ഗ്രാമ പഞ്ചായത്ത് വാർഡ് 21 എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്ക... Read more
തിരുവനന്തപുരം സ്വർണ കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒളിവിൽ കഴിയുന്നതിനിടെ പണമടങ്ങിയ ബാഗ് എൽപ്പിച്ചത് ആലപ്പുഴ തുറവൂർ സ്വദേശിയെയാണെന്ന് വെളിപ്പെടുത്തൽ. സ്വപ്നയ്ക്കും കുടുംബത്തിനും, സന്ദീപിനും ഇയാൾ തുറവൂരിൽ മൂന്ന് ദിവസം ഒളിവിൽ കഴിയാൻ അവസരം ഒരുക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് ഏഴ് ദിവസം കൊണ്ട് സ്വപ്ന ബംഗളൂരുവിൽ എത്തിയതും ഇയാളുടെ സഹായത്തോടെയാണ്. തുറവുർ ,കൊച്ചി എന്നീ സ്ഥലങ്ങളിൽ സ്വപ്ന ഒളിവിൽ കഴിഞ്ഞിരുന്നു. തുറവൂരിൽ ഹോം... Read more
പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഒരു സ്ലൂയിസ് വാൽവ് ചൊവ്വാഴ്ച (21.07.2020) രാവിലെ ഏഴിന് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ജലനിരപ്പ് 419.4 മീറ്റർ കവിഞ്ഞതിനാൽ ഏഴ് ക്രെസ്റ്റ് ഗേറ്റുകൾ വഴി അധിക ജലം ഇപ്പോൾതന്നെ പുഴയിലേക്ക് ഒഴുകുന്നുണ്ട്. തിങ്കളാഴ്ച രാത്രി ഏഴ് മണിക്ക് 420.05 മീറ്റർ ആണ് ജലനിരപ്പ്. ഇതു മൂലം ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴയോര വാസികൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു. Read more