വെസ്റ്റ് കൊരട്ടിയിൽ പുതിയാട്ടിൽ അമ്മുക്കുട്ടിയമ്മയുടെയും താഴത്ത് വീട്ടിൽ ഗോവിന്ദൻകുട്ടി മേനോൻ്റെയും മകനായി 1932ൽ ജനിച്ച അരവിന്ദാക്ഷമേനോൻ നാട്ടിൽ അദ്ധ്യാപകനായും സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ സജീവ പ്രവർത്തകനായും കഴിഞ്ഞുകൂടിയിരുന്ന കാലം. യശ:ശരീരനായ M.S. നമ്പൂതിരിയുടെ സ്വാധീനത്താൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവിയായും പ്രവർത്തകനായും, പാർട്ടിയുടെ പ്രധാന പ്രചരണ വേദിയായ നാടകപ്രവർത്തകനായും, ആ ഗ്രാമത്തിലെ ഏക വായനശാലയായ ‘ജ്ഞാനോദയം വായനശാല’... Read more
തിരുവനന്തപുരം: പി.എച്ച്.എച്ച്. (പിങ്ക്) കാർഡുകൾക്കുള്ള സർക്കാർ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകൾ വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതൽ വിതരണം ചെയ്യും. കാർഡുടമകൾ ജൂലൈ മാസം റേഷൻ വാങ്ങിയ കടകളിൽനിന്ന് കിറ്റുകൾ ലഭിക്കുന്നതാണ്. ആഗസ്റ്റ് 20ന് റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുടമകൾക്ക് കിറ്റ് ലഭിക്കും. 21 ന് 1, 2 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുകൾക്കും, 22ന് 3, 4, 5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും, 24ന് 6, 7, 8, 9... Read more
പിഎസ്സി പരീക്ഷയില്‍ സമൂലമായ മാറ്റം വരുത്തുന്നു. രണ്ട് ഘട്ടമായിട്ടായിരിക്കും ഇനി മുതല്‍ പരീക്ഷകള്‍. ആദ്യത്തെ സ്ക്രീനിങ് പരീക്ഷയില്‍ വിജയം നേടുന്നവര്‍ മാത്രമേ രണ്ടാം ഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുകയുള്ളൂ. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം രണ്ട് ഘട്ടമായി നടപ്പാക്കാനാണ് പിഎസ്സിയുടെ തീരുമാനം. അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകൾക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക. ആദ്യം പ്രാഥമിക സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ പാസ്സാകുന്ന മികച്ച ഉദ്യോഗാർത്ഥികൾ... Read more
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഉപനായകൻ രോഹിത് ശർമ്മക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ശുപാർശ. രോഹിതിനൊപ്പം ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിൾ ടെന്നീസ് താരം മാണിക ബത്ര, പാരാലിമ്പ്യൻ എം തങ്കവേലു എന്നിവർക്കും രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്കാരത്തിന് ശുപാർശ ലഭിച്ചു. ഇത് രണ്ടാം തവണയാണ് നാല് താരങ്ങളെ പുരസ്കാരത്തിന് ശുപാർശ ചെയ്യുന്നത്. മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്, മുൻ ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിംഗ് എന്നിവർ ഉൾപ്പെട്ട കമ്മറ്റിയാണ് [... Read more
തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസ രാജിവെച്ചു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ (എ.ഡി.ബി) വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിനെ തുടർന്നാണ് രാജി. സെപ്റ്റംബറിൽ അശോക് ലവാസ എ.ഡി.ബി വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് ലവാസ രാജിക്കത്ത് നല്‍കിയിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുനിൽ അറോറ 2021 ഏപ്രിലിൽ സ്ഥാനമൊഴിഞ്ഞാൽ ആ പദവി ഏറ്റെടുക്കേണ്ടയാളായിരുന്നു അശോക് ലവാസ. സേവന കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സ്ഥാനമൊഴി... Read more