ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു. ബട്ടമാലൂ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസും സിആർപിഎഫും സംയുക്ത തിരച്ചിൽ നടത്തവെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ സൈന്യം വധിച്ചിരുന്നു. പൂഞ്ചിലെ രണ്ട് ഇടങ്ങളിൽ ഇന്ന് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. Read more
പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സമയക്രമം പാലിച്ച് നിശ്ചിത എണ്ണം വിദ്യാർത്ഥികളെ മാത്രമേ പ്രവേശനം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടാവൂ. കുട്ടികൾ പ്രവേശിക്കുന്നതു മുതൽ തിരിച്ച് പോകുന്നതു വരെയുള്ള കാര്യങ്ങൾ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ ആയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളന... Read more
കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്... Read more
കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു; കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ലെന്ന് മന്ത്രി
മന്ത്രി കെ.ടി ജലീൽ കൊച്ചിയിലെ എന്‍.ഐ ഓഫീസില്‍ ഹാജരായി മൂന്ന് മണിക്കൂര്‍ പിന്നിട്ടു. രാവിലെ ആറരയോടെയാണ് മന്ത്രി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കേരളത്തിലേക്ക് ഖുറാന് എത്തിച്ചതും യു.എ.ഇ കോണ്‍സുല്‍ അധികൃതരുമായുള്ള മന്ത്രിയുടെ ബന്ധവും എന്‍.ഐ.എ ചോദിച്ചറിയും. എന്‍.ഐ.എ ചോദ്യം ചെയ്യുന്നതില്‍ ആര്‍ക്കും വേവലാതി വേണ്ടെന്ന് കെ.ടി ജലീല്‍ പറഞ്ഞു. കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ലെന്നും മന്ത്രിയുടെ വ... Read more
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കൊവിഡ്. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു എന്നും താനുമായി കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടവർ ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. ‘ഇന്നലെ ക്ഷീണം തോന്നി ഞാൻ ഡോക്ടറിനെ ബന്ധപ്പെട്ടു. പരിശോധനയിൽ എനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. ഇപ്പോൾ എനിക്ക് കുഴപ്പമില്ല. ഞാൻ ഐസൊലേഷനിലാണ്. ഞാനുമായി ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കുകയും ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശങ്ങൾ അ... Read more