കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. മൂന്ന് പേരും ബംഗാൾ സ്വദേശികളാണെന്നാണ് സൂചന. നിർമാണ തൊഴിലാളികളെന്ന പേരിലാണ് സംഘം എത്തിയത്. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായി സംശയമുണ്ട്. അൽഖ്വയ്ദ മോഡൽ ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഡൽഹി അടക്കം പ്രധാന നഗരങ്ങൾ സംഘം ലക്ഷ്യംവച്ചിരുന്നു. കേരളത്തിന് പു... Read more
തെക്കൻ ചൈന കടലിൽ രൂപപ്പെട്ട ‘ന്യോൾ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തമാകും. ഒപ്പം ന്യോൾ ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് നാളത്തോടെ ന്യൂനമർദം രൂപപ്പെടാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കും. തിങ്കളാഴ്ച്ച വരെ എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് കോട്ടയം, ഇടുക്ക... Read more
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് ആയിരം കിലോക്ക് മുകളില്‍ ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ നിയമം ലംഘിച്ചതായും ചില ശക്തരായ ആളുകളുടെ ഇടപെടലുകള്‍ അന്വേഷണ വിധേയമാക്കുമെന്നും കസ്റ്റംസ് അറിയിച്ചു. ടാക്സ് അടക്കം ഇല്ലാതെ നയതന്ത്ര പ്രതിനിധികളുടെ സ്വകാര്യ ചാനല്‍ വഴി സംസ്ഥാന സര്‍ക്കാര്‍ ഈത്തപ്പഴവും ഖുര്‍ആനും കൈപറ്റിയതിലൂടെ കസ്റ്റംസ് ആക്... Read more
ഐ.പി.എൽ ആരവത്തിന് ഇന്ന് തുടക്കം. അബൂദബിയിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർകിങ്സും ഏറ്റുമുട്ടും. കോവിഡ് സുരക്ഷയുടെ ഭാഗമായി കാണികൾ ഇല്ലാതെയാകും മൽസരങ്ങൾ. അബൂദബിയിലെ സായിദ് സ്റ്റേഡിയത്തിലാണ് ഐ പി എല്ലിന്റെ കളിവിളക്ക് തെളിയുക. ഇന്ത്യൻ സമയം രാത്രി ഏഴരക്കാണ് ഉദ്ഘാടന മൽസരം. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഏറ്റമുട്ടിയവരാണ് ഇത്തവണ ആദ്യം കൊമ്പുകോർക്കുക. രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും മഹേന്ദ്രസിങ് ധോണിയുടെ ചൈന്നൈ സൂപ്പർകിങ്സ... Read more
പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനങ്ങളുടെ പ്രവർത്തനം നാളെ വിദഗ്ധ സംഘം പരിശോധിക്കും. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തെയാണ് ഇതിന് നിയോഗിച്ചത്. ഇവർ ടോൾ പ്ലാസ സന്ദർശിച്ച് റീഡിങ് മെഷീൻ പരിശോധിച്ച് പിഴവുകളുണ്ടോ എന്ന് വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. വ്യവസ്ഥകളുടെ ലംഘനം, സർവീസ് റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ പരിഹരിക്കുമെന്ന് ഇന്ന് നടത്തിയ യോഗത്തിൽ ടോൾ ചുമതല വഹിക്കുന്ന കമ്... Read more