അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് തൃശൂർ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ താലൂക്കുകളിലും അതീവ ജാഗ്രത പാലിക്കാൻ ജില്ലാ കളക്ടർ എസ്. ഷാനവാസ് തഹസിൽദാർ മാർക്ക് നിർദേശം നൽകി. പുഴകളിൽ ജലനിരപ്പുയരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റും. തഹസിൽദാർമാരും വകുപ്പുകളുടെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്ത വിഡിയോ കോൺഫറൻസിൽ കളക്ടർ സ്ഥിതിഗതികൾ വിലയിരുത്തി. പൊലീസ്, ഫയർ ആന്റ് റെസ്ക്യൂ വിഭാഗങ്ങളെ വിവ... Read more
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 രാജ്യത്ത് 92,605 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 1,133 പേർ കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 86,000 കടന്നു. രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷമായി തുടരുകയാണ്. പ്രതിദിന കേസുകൾ 90,000 ന് മുകളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. 54,00,620 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 86,752 പേർ ഇതുവരെ മരിച്ചു. രോഗ ബാധയുള്ള 10,10,824 പേരാണ് നിലവിൽ രാജ്യത്ത് ഉള്ളത്. രോഗമുക്തി നിരക്ക്... Read more
തിരുവോണ ബമ്പർ ഭാഗ്യം തേടിയെത്തിയത് ചിന്നസ്വാമി എന്ന വ്യക്തിയെ. എറണാകുളത്താണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ടിക്റ്റ് വിറ്റത്. സ്ഥിരമായി തന്റെ അടുത്ത് നിന്ന് ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ചിന്നസ്വാമിയെന്ന് അജീഷ് ട്വന്റിഫോർ ന്യൂസ്.കോമിനോട് പറഞ്ഞു. കണ്ണൂരാണ് അജീഷ് കുമാറിന്റെ സ്വദേശമെങ്കിലും 20 വർഷത്തോളമായി എറണാകുളത്ത് സ്ഥിരതാമസമാണ്. ഇന്ന് ഉച്ചയോടെയാണ് തിരുവോണ ബമ... Read more
സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. മരിച്ചത് ഡോ. എം എസ് ആബ്ദീനാണ്. രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇദ്ദേഹം ജോലി ചെയ്തിരുന്നത് തിരുവനന്തപുരം അട്ടക്കുളങ്ങര മണക്കാട് കെബിഎം ക്ലിനിക്കിലായിരുന്നു. കഴിഞ്ഞ ആഴ്ച വരെ സേവനം അനുഷ്ഠിച്ചിരുന്നു ആബ്ദീൻ. ശനിയാഴ്ച വരെ ആശുപത്രിയിൽ രോഗികളെ പരിശോധിച്ച ഇദ്ദേഹത്തിന് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കിംസ് ആശുപത്രിയിലായിരുന്നു ചികിത്സ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി... Read more
കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ഒരു ജില്ലയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരത്ത് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക്... Read more