കരിപ്പൂർ, പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് ധനസഹായം നൽകാൻ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പെട്ടിമുടിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതവുമാണ് നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുക. റവന്യൂ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പരുക്കേറ്റവർക്കും ധനസഹായം നൽകുന്ന കാര്യം ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ, തുകയുടെ കാര്യം വ്യക്തമാക്കിയിട്... Read more
കൊരട്ടി : കട്ടപ്പുറം സ്വദേശിയും കൊച്ചിൻ ബേക്കറി നടത്തിയിരുന്ന വടക്കുംപാടൻ വർഗ്ഗീസ് മകൻ ഡേവീസ് (60) നിര്യാതനായി. ഏകദേശം മുപ്പതു വർഷത്തിലധികം കൊരട്ടി ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ‘കൊച്ചിൻ ബേക്കറി ‘ പുതിയ ഹൈവേയുടെ നിർമാണത്തോടെ കൊരട്ടി കോൺവെന്റ്നു സമീപത്തു മാറി പ്രവർത്തിച്ചിരുന്നു, കുറച്ചു നാൾ മുമ്പ് വരെ.മൃതസംസ്കാരചടങ്ങ് സെപ്റ്റംബർ 21,തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.ഭാര്യ ആശ , മക്കൾ -... Read more
കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാല... Read more
മന്ത്രി ഇ.പി ജയരാജന്റെയും ഭാര്യ ഇന്ദിരയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ഇരുവരും ആശുപത്രി വിട്ടു. ഒരാഴ്ച കൂടി നിരീക്ഷണത്തില്‍ തുടരുമെന്ന് മന്ത്രി അറിയിച്ചു. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളജില്‍ ചികിത്സയിലായിരുന്നു ഇരുവരും. ഇന്ന് രാവിലെ 11 മണിയോടെ മെഡിക്കൽ കോളജ് പ്രിൻസിപ്പാളും ആശുപത്രി സൂപ്രണ്ടും നേരിട്ടെത്തി ഡിസ്ചാർജ് വിവരം മന്ത്രിയെ അറിയിക്കുകയായിരുന്നു. 7 ദിവസം വീട്ടിൽ വിശ്രമത്തിൽ തുടരാനും മന്ത്രിയോട് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചിട്ടുണ്... Read more
എറണാകുളത്ത് എൻഐഎ പിടികൂടിയ അൽ ഖ്വയ്ദ ഭീകരർ കഴിഞ്ഞത് ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന. പിടിയിലായ മൂന്ന് പേർ കഴിഞ്ഞ കുറച്ചുമാസങ്ങളായി എറണാകുളത്തുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് എൻഐഎയുടെ പദ്ധതി. പെരുമ്പാവൂരിലും പാതാളത്തും പുലർച്ചെ വീട് വളഞ്ഞാണ് എൻഐഎ സംഘം അൽഖ്വയ്ദ ഭീകരരെ പിടികൂടിയത്. ബംഗാൾ സ്വദേശികളായ മർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് പിടിയിലായത്. രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ... Read more