തിരുവനന്തപുരം മെഡിക്കൽ കോളജിൽ സമരം പ്രഖ്യാപിച്ച ഡോക്ടർമാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചർച്ച പരാജയം. കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവത്തിൽ സസ്പെൻഷൻ നടപടി പിൻവലിക്കില്ലെന്ന് മന്ത്രി നിലപാട് സ്വീകരിച്ചതോടെയാണ് ചർച്ച പരാജയപ്പെട്ടത്. സമരം തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഒരു തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ നാളെ റിലേ സത്യാഗ്രഹം തുടങ്ങും. നഴ്സുമാർ നാളെ കരിദിനം ആചരിക്ക... Read more
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അറസ്റ്റ് ഇപ്പോൾ വേണ്ടെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് വിട്ടയച്ചത്. നേരത്തെ കാരാട്ട് ഫൈസലിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനായിരുന്നു നീക്കം. സ്വർണ കള്ളക്കടത്തിൽ കാരാട്ട് ഫൈസലിന്റെ പങ്ക് ഉറപ്പിക്കാനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലായിരുന്നു നീക്കം. കെ.ടി റമീസിന്റേയും, സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴിയാണ് കേസിൽ നിർണായകമായത... Read more
ഉത്തർപ്രദേശ് സർക്കാർ നിലകൊള്ളുന്നത് സ്ത്രീകളുടേയും പെൺകുട്ടികളുടേയും സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിന് വേണ്ടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകൾക്ക് നേരെ അതിക്രമം കാട്ടുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകുമെന്നും യോഗി ട്വീറ്റ് ചെയ്തു. ”ഉത്തർപ്രദേശിൽ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷക്കും ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കുമെന്ന് ചിന്തിക്കുന്നവർ പോലും നശിപ്പിക്കപ്പെടും. അവർക്ക് നൽകുന്ന ശിക്ഷ മറ്റുള്ളവർക്ക് മാതൃകയാകും. സ്ത്ര... Read more
ഉത്തർപ്രദേശിലെ ഹാഥ്റസില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹിയിലെ മഹാഋഷി വാൽമീകി ക്ഷേത്രത്തിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക. ‘ഞങ്ങളുടെ സഹോദരിയാണ് കൊല്ലപ്പെട്ടത്, അവള്‍ക്ക് നീതി ഉറപ്പാക്കുന്നത് വരെ ഞങ്ങള്‍ പോരാടും, നീതി ലഭിക്കുന്നത് വരെ... Read more
പി.എസ്.സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പി.എസ്.സി. മുൻ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകൾ നടക്കുമെന്ന് പി.എസ്.സി അറിയിച്ചു. മാനദണ്ഡങ്ങൾ പാലിച്ച്, കൂട്ടംകൂടുന്നത് ഒഴിവാക്കി, നിർദ്ദേശിച്ചിട്ടുള്ള മുൻകരുതലുകൾ സ്വീകരിച്ചു വേണം പരീക്ഷ എഴുതാനെന്നും പി.എസ്.സി നിര്‍ദേശിച്ചു. Read more