സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന് (82), പൂവാര്‍ സ്വദേശി ശശിധരന... Read more
തിരുവനന്തപുരം: രാജ്യത്ത് കാലവർഷം ഔദ്യോഗികമായി അവസാനിച്ചു. സംസ്ഥാനത്തും രാജ്യത്ത് ആകെയും പ്രതീക്ഷിച്ചതിനെക്കാൾ അധികമഴയാണ് ഇത്തവണ ലഭിച്ചത്. കേരളത്തിൽ 9 ശതമാനം അധികമഴയ്ക്കൊപ്പം, സെപ്റ്റംബർ മഴയിൽ റെക്കോർഡ് സൃഷ്ടിച്ചുമാണ് കാലവർഷം പിൻവാങ്ങുന്നത്.ജൂൺ 1 ന് തന്നെ സംസ്ഥാനത്ത് കാലവർഷം എത്തി. 122 ദിവസം നീണ്ടു നിന്ന കാലവർഷം ഔദ്യോഗികമായി അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ ലഭിച്ചത് 2227.9 മില്ലിമീറ്റർ മഴയാണ്. കാലയളവിൽ ശരാശരി ലഭിക്കേണ്ടത് 2049.2 മില്ലിമീറ്റർ മഴയു... Read more
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചു. തനിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നുവെന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഹോപ് ഹിക്സിന് രോഗം സ്ഥിരീകരിച്ചതോടെ തന്നെ ട്രംപും മെലാനിയയും ക്വാറന്റൈനിലേക്ക് മാറിയിരുന്നു. രോഗ... Read more
ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്. അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സിആർപിസി 144 പ്രകാരമാണ് ഉത്തരവ്. മറ്റന്നാൾ രാവിലെ ഒൻപത് മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങൾ കണക്കിലെടുത്ത് കളക്ടർമാർക്ക് കൂടുതൽ നടപടി സ്വീകരിക്കാമെന്ന് ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇന്ന് 8135 പേർക്കാണ് കൊവിഡ്... Read more
‘രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്തത് അപലപനീയം’; നടപടി ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഹത്രാസിൽ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിൽ പൊലീസ് കൈയേറ്റം ചെയ്തത്. രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ടെന്നും ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെയെല്ലാം ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്... Read more