കൊരട്ടി : കോവിടിന്റെ സംഹാര താണ്ഡവത്തിൽ ഭൂരിഭാഗം പൊതുജനപ്രസ്ഥാനങ്ങളും സംഘടനകളും ജനങ്ങളെ സഹായിക്കുവാൻ താല്പര്യമുണ്ടെങ്കിലും ഫണ്ട് ദാരിദ്ര്യത്താൽ കിതക്കുമ്പോൾ, മംഗലശ്ശേരി ഗാന്ധിദർശൻ, പേര് അന്വർത്ഥമാക്കുന്നു വിധം വേറിട്ട മാർഗ്ഗങ്ങളാൽ മാതൃകയാവുന്നു. ഇതിനു തുടക്കം കുറിച്ചതും ഗാന്ധിജയന്തി ദിനത്തിൽ തന്നെ. കൊരട്ടി, അന്നമനട, കറുകുറ്റി, പാറക്കടവ് എന്നീ നാലു പഞ്ചായത്തുകളിലെ അർഹരായവർക്കു ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നു. അതും നേരിട്ടു വീടുകളിൽ എത്തിക്കുന്നു.... Read more
വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിര്‍മാണം ആരംഭിക്കുന്നു. ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിര്‍മാണോദ്ഘാടനം ഇന്നു മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മിക്കുന്നത്. ഈ മേഖലയില്‍ പ്രാവീണ്യം നേടിയ കൊങ്കണ്‍ റയില്‍വേ കോര്‍പറേഷനെയാണ് തുരങ്ക പാതയുടെ നിര്‍മാണ പ്രവൃത്തി ഏല്‍പ്പിച്ചിരിക്കുന്നത്. സാങ്കേതിക പഠനം മുതല്‍ നിര്‍മാണം വരെയുള... Read more
പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഞായറാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയതിനാൽ കുറച്ച് ദിവസങ്ങളായി സ്വയം നിരീക്ഷണത്തിൽ ആയിരുന്നുവെന്നും അതിനാൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും എംഎൽഎ അറിയിച്ചു. Read more
സംഗീത നാടക അക്കാദമി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായ അപമാനത്തിൽ മനം നൊന്ത് കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ഏ.കെ.ബാലനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റാരോപിതരെ ചുമതലയിൽ നിന്ന് മാറ്റി നിർത്തുകയും മാതൃകാപരമായി ശിക്ഷ അന്വേഷണത്തിലൂടെ ഉറപ്പ് വരുത്തണം. നൃത്തകലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ആർ.എൽ.വി. രാമകൃഷ്ണൻ. ദാരിദ്രത്തോടും അവഗ... Read more
എറണാകുളത്ത് കോതമംഗലത്ത് പത്താം വാർഡിൽ വൃദ്ധൻ പുഴുവരിച്ച നിലയിൽ. കുട്ടമ്പുഴ സ്വദേശി കൃഷ്ണപ്രസാദ് എന്ന ഗോപിയാണ് ഗുരുതരാവസ്ഥയിലുള്ളത്. മാനസിക വെല്ലുവിളിയുള്ള ഗോപിയെ വീട്ടുകാർ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്. സഹോദരന്മാർ സമീപത്ത് താമസിക്കുന്നുണ്ടെന്നും വിവരം. കാലിലെ വ്രണം പുഴുവരിക്കുന്ന രീതിയിൽ വീട്ടുവരാന്തയിലാണ് അവിവാഹിതനായ ഗോപിയെ കണ്ടെത്തിയത്. മാമലക്കണ്ടത്തേക്കുള്ള യാത്രക്കിടെ വഴിയാത്രക്കാരൻ ആണ് ദൃശ്യങ്ങൾ പകർത്തിയത്. നേരത്തെ ഗോപി വീണ് കാലിൽ... Read more