അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയില്‍ കൊവിഡ് വാക്സിന് വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ധന്. 25 കോടി ജനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കും. 500 ദശലക്ഷം ഡോസ് വാക്സിന് വിതരണം ചെയ്യും. വാക്സിന് സമാഹരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായും ഹര്ഷവര്ധന് പറഞ്ഞു. സണ്‍ഡേ സംവാദില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രി. മൂന്ന് വാക്സിനുകള്‍ നിലവില്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ വാക്സിന് വിജയിക്കുന്ന മുറയ്ക്ക... Read more
ഐഫോൺ വിവാദത്തിൽ നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന് നാളെ വക്കീൽ നോട്ടീസ് അയക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും രമേശ് ചെന്നിത്തല ആലോചിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷ് ഐഫോൺ നൽകിയതായി സന്തോഷ് ഈപ്പൻ ആരോപിച്ചിരുന്നു. ഹൈക്കോടതിയിൽ നൽകിയ തടസ ഹർജിയിലാണ് സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം അഞ്ച് ഐഫോണുകൾ വാങ്ങി നൽകിയെന്നും അതിൽ ഒരെണ്ണം രമ... Read more
ഹാഥ്റസ് സന്ദർശനത്തിനിടെ നോയിഡയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പോലീസ് അതിക്രമം നേരിട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഉത്തർപ്രദേശ് പോലീസ്. സംഭവം നടന്ന് 24 മണിക്കൂറിനു ശേഷമാണ് യു.പി പോലീസ് ഖേദം പ്രകടിപ്പിക്കുന്നത്. ശനിയാഴ്ച ഹാഥ്റസിലേക്കുള്ള യാത്രാമധ്യേ നോയിഡയിലെ ടോൾ ഗേറ്റിൽവച്ച് പുരുഷ പോലീസ് ഉദ്യോഗസ്ഥർ പ്രിയങ്കയുടെ വസ്ത്രം പിടിച്ചു വലിച്ചിരുന്നു. അത... Read more
കൊച്ചി: പരിശീലന പറക്കലിനിടെ ഗ്ലൈഡർ തകർന്നുവീണ അപകടത്തെ സംബന്ധിച്ച് നേവി ആന്വേഷണം ആരംഭിച്ചു. കൊച്ചിയില്‍ ഇന്ന് രാവിലെ ഏഴുണിയോടെയാണ് അപകടമുണ്ടായത്. നേവിയുടെ സതേണ്‍ കമാന്റന്റാണ് അപകടത്തെ കുറിച്ച് അന്വേഷിക്കുക. രാവിലെ പരിശീലന പറക്കലിനിടെയാണ് ഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് പേര് മരിച്ചത്. പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. ഇതില്‍ രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കുക. ഇന്ന് രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പരിശീലനത്തിന... Read more
ദുബായ്: ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ നിർമിച്ച നിർമാണ കമ്പനിയായ അറബ്ടെക് പൂട്ടുന്നു. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ് യുഎഇയിലെ ഏറ്റവും വലിയ നിർമാണ കമ്പനിക്ക് പൂട്ടുവിഴുന്നത്. സാമ്പത്തിക സ്ഥിതി മോശമായതിനാണ് ലിക്വിഡേഷനിലേക്ക് പോകുന്നതെന്ന് അറബ്ടെക് ഔദ്യോഗികമായി അറിയിച്ചു നിർമാണ മേഖലയിലുണ്ടായ ആഘാതങ്ങളും സാമ്പത്തിക പ്രയാസങ്ങളും കോവിഡ് 19ഉം അറബ്ടെക്കിന്റെ മുന്നോട്ടുപോക്കിനെ ബാധിച്ചുവെന്ന് ചെയർമാൻ വാലീദ് അൽ മൊകറാബ്ബ് അൽ... Read more