ചെന്നൈ: ബസ് കാത്ത് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച പൊലീസുകാരനെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിച്ചു. മദ്യലഹരിയിൽ പൊലീസുകാരൻ യുവതിയെ കയറി പിടിക്കുകയായിരുന്നു. ഇത് കണ്ടു കൊണ്ടു നിന്ന നാട്ടുകാർ പൊലീസുകാരനെ മർദ്ദിക്കുകയായിരുന്നു. വടപളനിയിൽ വച്ചായിരുന്നു സംഭവം. ആളുകൾ പൊലീസ് ഹെഡ് കോൺസ്റ്റബിൾ ആയ രാജിവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ചെന്നൈ കെ കെ നഗർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ അറുമ്പാക്കത്തെ രാജീവിനാണ് മ... Read more
കർഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ചർച്ച പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടാണ് ചർച്ചയിൽ കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഇത് അംഗീകരിക്കാൻ കർഷക സംഘടനകൾ തയ്യാറായില്ല. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ നിലപാട് സ്വീകരിച്ചു. ഇതോടെ തീരുമാനമാകാതെ ചർച്ച പരാജയപ്പെട്ടു. കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നാളെ ആറംവട്ട ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് കർഷകർ.... Read more
ജീവന് ഭീഷണിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. തന്നെ ജയിലിൽ വന്ന് ചിലർ കണ്ടു. ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന കോടതിയിൽ പറഞ്ഞു. ഇവർ ജയിൽ ഉദ്യോഗസ്ഥരാണെന്ന് സംശയമുള്ളതായും സ്വപ്ന കോടതിയെ അറിയിച്ചു. ജയിലില്‍ സ്വപ്നക്ക് സുരക്ഷ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. Read more
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ ഔദ്യോഗിക സമയം പൂർത്തിയായി. 72.67 ശതമാനം പേരാണ് വോട്ട് ചെയ്തത്. രാവിലെ പല ബൂത്തുകളിലും നീണ്ട ക്യൂ പ്രകടമായിരുന്നു. ഉച്ചക്ക് ശേഷം പലയിടത്തും തിരക്ക് കുറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് നടന്നത്. വൈകിട്ട് ആറ് മണി വരെയായിരുന്നു പോളിങ്. ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ വലിയ വിജയം തേടുമെന്ന് മന്ത്രിമാരായ ജെ മേഴ്സികുട്ടിയമ്മയും... Read more
കൊവിഡ് വാക്സിൻ വിതരണത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോമിന് രൂപം നൽകി കേന്ദ്രസർക്കാർ. വാക്സിനേഷനുള്ള രജിസ്ട്രേഷൻ അടക്കം കാര്യങ്ങൾ എളുപ്പമാക്കുന്നതിനുള്ള സംവിധാനത്തിനാണ് കേന്ദ്രസർക്കാർ രൂപം നൽകിയിരിക്കുന്നത്. കൊ-വിൻ എന്ന പേരിലുള്ള ആപ്പിനാണ് രൂപം നൽകിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. അഡ്മിനിസ്ട്രേഷൻ മോഡ്യൂൾ അടക്കം അഞ്ച് സംവിധാനങ്ങളാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷൻ മോഡ്യൂൾ, വാക്സിനേഷൻ മോഡ്യൂൾ തുടങ്ങിയ സൗകര്യങ്ങളും ഇതി... Read more