തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന തൃശൂരില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. കോര്‍പറേഷനിലെ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രമായ മഹാരാജ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അതു പ്രകാരമാണ് വിതരണ പ്രവര്‍ത്തനങ്ങള്‍... Read more
തിരുവനന്തപുരം: ജയിലിൽ ഭീഷണിയുണ്ടെന്ന പരാതിയിൽ രാഷ്ട്രീയ വിവാദം ചൂടുപിടിക്കുന്നതിനിടെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൊഴിമാറ്റി. ജയിലിൽ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സ്വപ്ന മൊഴി നൽകി. കോടതിയിൽ പരാതി നൽകിയത് അഭിഭാഷകന്റെ പിഴവാണെന്നും സ്വപ്ന വ്യക്തമാക്കി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന ദക്ഷിണമേഖലാ ജയിൽ ഡിഐജിക്കാണ് സ്വപ്ന മൊഴി നൽകിയത്. സ്വപ്നയെ പാർപ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി ഡി ഐ ജി അജയകുമാറാണ് മൊഴിയെടുത്തത്. അന... Read more
കർഷക സമരം പിൻവലിക്കുന്നതിന് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച അഞ്ചിന ഫോർമുല തള്ളി കർഷക സംഘടനകൾ. ബിജെപിയുടെ ജനപ്രതിനിധികളെ ബഹിഷ്കരിക്കാനും തിങ്കളാഴ്ച ബിജെപി ഓഫീസുകൾ ഉപരോധിക്കാനും തീരുമാനിച്ചു. റിലയൻസ് അടക്കമുള്ള കോർപറേറ്റുകളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കും. കർഷക സമരം കോർപറേറ്റുകൾക്കെതിരെയുള്ള സമരം കൂടിയായി മാറും. ജിയോ സിം അടക്കമുള്ള റിലയൻസ് ഉത്പന്നങ്ങള്‍ കര്‍ഷകര്‍ ബഹിഷ്കരിക്കും. ദേശീയ പാതകളില്‍ ടോൾ പിരിക്കുന്നത് തടയാനും കര്‍ഷക സംഘടനകളുടെ യോഗത്തില്‍... Read more
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ കൊൽക്കത്തയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എഴുപത്തിയാറുകാരനായ അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്. സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ബുധനാഴ്ച വൈകുന്നേരം അധികൃതർ അറിയിച്ചു. ആ... Read more
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വോട്ടെണ്ണല്‍ 2020 ഡിസംബര്‍ 16 ന് രാവിലെ എട്ട് മണി മുതലാണ് ആരംഭിക്കുന്നത്. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് ബ്ലോക്ക് തലത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളെ സംബന്ധിച്ച് അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേ... Read more