പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവുമായ എം കെ മുനീറിന്റെ ഭാര്യയെ എന്‍ഫോഴ്സ്മെന്റ് 9 മണിക്കൂർ ചോദ്യം ചെയ്തു. ലീഗ് നേതാവും എംഎൽഎയുമായ കെ.എം ഷാജി കോഴിക്കോട്ട് ഭൂമി വാങ്ങിയതില്‍ മുനീറിന്റെ ഭാര്യക്കും പങ്കാളിത്തമുണ്ടെന്ന് ഇ ഡിക്ക് പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയുന്നതിനാണ് വിളിപ്പിച്ചതെന്നാണ് സൂചന. കോഴിക്കോട്ടെ ഇ ഡി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തത്. കെ എം ഷാജി എംഎല്‍എയുടെ വിവാദ ഭൂമി ഇടപാടില്‍ മുനീറിനും പങ... Read more
നടി മേഘ്ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മേഘ്ന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം മേഘ്നയുടെ അമ്മ പ്രമീളയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയി. ഇതിന് പിന്നാലെയാണ് മേഘ്നയേയും കുഞ്ഞിനേയും പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇക്കഴിഞ്ഞ ജൂണിലാണ് മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഒക്ടോബറിലായിരുന്നു ഇവർക്ക് കുഞ്... Read more
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നൽകിയതിനു പിന്നാലെയാണ് രവീന്ദ്രൻ ചികിത്സ തേടിയത്. ഇതോടെ മൂന്നാം തവണയാണ് ചോദ്യംചെയ്യലിന് തൊട്ടുമുന്‍പു രവീന്ദ്രന് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. ഉച്ചയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രവീന്ദ്രനെ പ്രവേശിപ്പിച... Read more
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി സന്ദര്‍ശിച്ച പദ്ധതികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെതാണെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു കണ്ണൂരിലെത്തിയ മുഖ്യമന്ത്രി സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ചില പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പി കെ ക... Read more
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. എന്നാല്‍ രാവിലെ തന്നെ എന്തും വാരിവലിച്ച് കഴിക്കാനും പാടില്ല. ചില ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ രാവിലെ കഴിച്ചാല്‍ ഗുണത്തിന് പകരം ദോഷം ചെയ്യും. 1. പഴച്ചാറുകൾ ഒഴിഞ്ഞ വയറ്റിൽ, ജ്യൂസുകൾ കുടിക്കുന്നത് പാൻക്രിയാസിൽ ഒരു അധിക ഭാരം നൽകുന്നു. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന fructose രൂപത്തിലുള്ള പഞ്ചസാ... Read more