2021 പുതുവർഷാഘോഷം ജില്ലയിൽ കൂടുതൽ കോവിഡ് കരുതലോടെ മാത്രമേ പാടുള്ളു എന്ന കർശന നിയന്ത്രണവുമായി ആരോഗ്യ വകുപ്പ്. മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്ന സാഹചര്യത്തിൽ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. ആഘോഷ പരിപാടികളടക്കമുള്ള കാര്യങ്ങളിൽ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള സമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധ പുലർത്തണം. സാനിറ്റൈസേഷൻ നിർബന്ധമായും പാലിക്കുക. പൊതു പരിപാടികളിലും മറ്റ് ചടങ്ങുകളിലും 50 പേർക്ക് പങ്കെടുക്കാം എന്നിരിക്കെ ആരോഗ്യ വകുപ്പും അധിക... Read more
വനിത-ശിശു വികസന വകുപ്പ് വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന പടവുകൾ പദ്ധതി വഴി നാല് വിദ്യാർത്ഥികൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ചു. വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാൻ വനിത-ശിശു വികസന വകുപ്പ് നൽകുന്ന ധനസഹായ പദ്ധതിയാണ് പടവുകൾ. പദ്ധതി പുനക്രമീകരിച്ചതോടെ അംഗീകൃത കോളേജിൽ പഠിക്കുന്നവർക്കും സ്വാശ്രയ കോളേജുകളിൽ മെറിറ്റോടെ പഠിക്കുന്നവർക്കും ധനസഹായത്തിനായി അപേക്ഷിക്കാം. ബിടെക്, ബി ഫാം, ബി എഡ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിക്ക... Read more
വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ മാറ്റുന്നതിനും ഇനി രണ്ടു ദിവസം കൂടി അവസരം. വോട്ടര്‍പട്ടികയിലെ മേല്‍വിലാസത്തിലോ പേരിലോ തെറ്റുകളുണ്ടെങ്കില്‍ തിരുത്താന്‍ ഡിസംബര്‍ 31 വരെ അവസരമുണ്ട്. കൂടാതെ ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായ എല്ലാവര്ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തയ്യാറാക്കുന്ന വോട്ടര്‍പട്ടികയിലാണ് പേര് ചേര്‍ക്കുന... Read more
യു.കെയിൽ നിന്നെത്തി ട്രെയിനിൽ ആന്ധ്രപ്രദേശിലേക്ക് പോയ 50കാരിക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചുവെന്ന് കണ്ടെത്തൽ. ഡിസംബർ 21നാണ് ഇവർ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്. ഡിസംബർ 24ന് ആന്ധ്രയിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചു. ഇതിനിടെ നടത്തിയ പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇവരെ ഫോണിലൂടെ ബന്ധപ്പെടാൻ അധികൃതർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ പരിഭ്രാന്തരായ അധികൃതർ ഇവർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു. പിന്നീട് സ്ത്രീയേയ... Read more
പത്തനംതിട്ടയിൽ ഗർഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ഗർഭിണിയായ പശുവിനെ മരത്തിൽ ചേർത്ത് കരുക്കിട്ട് കൊന്നു. ഇടമുറി പൊന്നമ്പാറ കിഴക്കേചരുവിൽ സുന്ദരേശന്റെ പശുവിനാണ് ദാരുണാന്ത്യം. ഞായറാഴ്ചയാണ് സംഭവം. വീടിന് സമീപത്തെ ബന്ധുവിന്റെ പറമ്പിൽ മേയാൻ വിട്ടിരുന്ന പശുവിനെ സന്ധ്യയോടെ കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പശുവിനെ ചേത്തയ്ക്കൽ റബർ ബോർഡ് ഡിവിഷൻ ഓഫിസിന് സമീപം കെട്ടിയിട്ടനിലയില്‍ കണ്ടെത... Read more