5 പ്രധാന പദ്ധതികൾ ആണ് ഗ്രീൻ കൊരട്ടിയുടെ ഭാഗമായി ആവിഷ്ക്കരിച്ചിട്ടുള്ളത്. സമ്പൂർണ്ണ മാലിന്യം നീക്കൽ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ്, വ്യാപാരി -വ്യാവസായി അംഗങ്ങൾ, റെസിഡെൻസ് അസ്സോസിയേഷൻ, വിദ്യാലയങ്ങൾ, എസ്.പി.സി-എൻ.എസ്.എസ് അംഗങ്ങൾ, ഹരിത കർമ്മ സേന ,രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, യുവജന സംഘടനകൾ എന്നിവയെല്ലാം യോജിപ്പിച്ചുകൊണ്ട് രണ്ട് ആഴ്ച കാലം പഞ്ചായത്തിലെ 10000 ത്തോളം വരുന്ന വീടുകൾ, സ്ഥാപനങ്ങളിൽ ഉള്ള പ്ലാസ്റ്റിക്ക് വേസ്റ്റുകൾ, ഇലക്ട്രോണിക്സ... Read more
മാസങ്ങളായി അടഞ്ഞ് കിടന്ന കൊരട്ടി പഞ്ചായത്ത് പൊതുശ്മശാനം പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തികരിച്ച് ശനിയാഴ്ച മുതൽ പുനരാരംഭിക്കും. ഗ്യാസ് ചേംബറിൻ്റെ പുക കുഴൽ അടക്കം പുർണ്ണമായും തകർന്ന് പ്രവർത്തനം നിലച്ചതു മൂലമായിരുന്നു അതിന് പുന:നിർമാണം വേണ്ടി വന്നത്. അടുത്ത മൂന്ന് മാസത്തിനുളളിൽ പുതിയ ഒരു ഗ്യാസ് ചേംബർ കൂടി ശ്മശാനത്തിൽ നിർമ്മാണം പൂർത്തികരിക്കുമെന്ന് പ്രസിഡൻ്റ് പി.സി.ബിജു അറിയിച്ചു. Read more
രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്സിൻ കുത്തിവെപ്പിന് തുടക്കം കുറിക്കാൻ മണിക്കൂറുകൾ മാത്രം. 10.30ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷൻ പദ്ധതി വെർച്വലായി ഉദ്ഘാടനം ചെയ്യും. വാക്സിൻ സ്വീകരിക്കുന്ന ആരോഗ്യപ്രവർത്തകരിൽ ചിലരുമായും കുത്തിവെപ്പ് കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി സംവദിക്കും. വാക്സിൻ നടപടിക്രവുമായി ബന്ധപ്പെട്ട കോവിൻ ആപ്പിന്റെ പ്രവർത്തനോദ്ഘാടനവും അദ്ദേഹം നിർവഹിക്കും. വാക്സിൻ വിതരണം, കോ-വിൻ ആപ്പ് എന്നിവയുമായി ബന്ധപ്പെ... Read more
സംസ്ഥാനത്ത് റിലീസിന് തയ്യാറായി പത്തൊൻപത് ചിത്രങ്ങൾ. ജനുവരിയിൽ മൂന്ന് ചിത്രങ്ങൾ റിലീസ് ചെയ്യും. ഫെബ്രുവരിയിൽ പന്ത്രണ്ടും മാർച്ചിൽ നാല് ചിത്രങ്ങളും തീയറ്ററുകളിൽ എത്തും. ചിത്രങ്ങളുടെ പട്ടിക നിർമാതാക്കൾ പുറത്തിറക്കി. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ആദ്യം തിയേറ്ററിലെത്തുന്ന മലയാളചിത്രം ജയസൂര്യ കേന്ദ്രകഥാപാത്രമാകുന്ന ‘വെള്ളം’ ആണ്. ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നും നടൻ ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വെള്ളം’. ജനുവരി 22നാണ് ചിത്രം റിലീസിനെത്തുന്നത... Read more
സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ സമ്പൂർണ സാമ്പത്തിക തകർച്ചയിൽ നിന്ന് കേരളത്തെ രക്ഷിച്ചതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2020ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ വച്ച ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തമായ തിരിച്ചുവരവാണ് കേരള സമ്പദ്ഘടനയിലുണ്ടാകുന്നത്. ഇതിനെ ശക്തിപ്പെടുത്താനും കോവിഡാനന്തര കേരളത്തിനു വഴിയൊരുക്കാനുമായിരിക്കും ഈ വർഷത്തെ ബഡ്ജറ്റ് ഊന്നൽ നൽകുകയെന... Read more