തൃശൂർ ജില്ലയിൽ പ്രവർത്തനമാരംഭിച്ച തിയ്യറ്ററുകളിൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും തൃശൂർ സെവൻ കേരള ഗേൾസ് എൻ സി സി ബറ്റാലിയന്റെയും ആഭിമുഖ്യത്തിൽ എൻ സി സി കേഡറ്റുകൾ ബോധവത്കരണം നടത്തി. സാമൂഹിക അകലം, വ്യക്തി ശുചിത്വം തുടങ്ങിയ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് വേണ്ട ബോധവത്ക്കരണ സന്ദേശങ്ങളാണ് രാവിലെ 9നും ഉച്ചയ്ക്ക് 12നുമുള്ള ഷോകൾക്ക് മുൻപ് നൽകിയത്. ചലച്ചിത്ര മേഖലയിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് തിയ്യറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽക... Read more
സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യത്തിന് ഏഴ് ശതമാനം വില വര്‍ധിക്കും. 40 രൂപ മുതല്‍ 150 രൂപ വരെയാണ് ലിറ്ററിന് വില കൂട്ടുക. ബിയറിനും വൈനിനും വില കൂട്ടില്ലെന്നും വിവരം. രണ്ട് ദിവസത്തിനകം സമ്മത പത്രം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ വിതരണ കമ്പനികള്‍ക്ക് കത്തയച്ചു. എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ അഥവാ സ്പിരിറ്റ് എന്ന മദ്യത്തിന്റെ അസംസ്കൃത വസ്തുവിന് വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികള്‍ ആവശ്യമുന്നയിച്ചത്... Read more
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി കേരളത്തിലെ നിയമസഭാ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കുന്നതാണ് പദ്ധതി. മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി പ്രകാരം ഒരു കുടുംബത്തിന് പ്രതിവര്‍ഷം 72,000 രൂപ ലഭിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത്... Read more
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിന്നും 83 അത്യാധുനിക തേജസ് ജെറ്റുകൾ കൂടി വാങ്ങാൻ തീരുമാനം. കോംബാറ്റ് എയർക്രാഫ്റ്റായ തേജസ് വാങ്ങാൻ കാബിനറ്റ് കമ്മിറ്റി 48,000 കോടി രൂപയുടെ കരാറിന് അനുമതി നൽകി. സൈനിക വ്യോമയാന മേഖലയിലെ ഏറ്റവും വലിയ തദ്ദേശ കരാറാണിത്. 48,000 കോടി രൂപയുടെ ഏറ്റവും വലിയ തദ്ദേശീയ പ്രതിരോധ സംഭരണ കരാർ വ്യോമസേനയെ ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. “ഈ... Read more
കോഴിക്കോട് ബേപ്പൂരിൽ ഓയിൽ മില്ലിൽ തീപിടുത്തം. നടുവട്ടം പെരച്ചിനങ്ങാടിയിലുള്ള അനിത ഓയിൽ മില്ലിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീപടരുന്നത് നിയന്ത്രണ വിധേയമാക്കി. രാത്രി ഒൻപതേ മുക്കാലോടെയാണ് സംഭവം നടന്നത്. കൊപ്ര ഉണക്കാൻ ഇട്ടിരുന്ന സ്ഥലത്തുനിന്നാണ് തീപടർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനേയും അഗ്നിശമന വിഭാഗത്തേയും വിവരം അറിയിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് അഗ്നിശമനസേനാ വിഭാഗമാണ് സ്ഥലത്തെത്തിയത്. ആളപായമില്ലെന്നാണ്... Read more