ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ഭിന്നശേഷിക്കാരായ ആളുകൾക്ക് കൊരട്ടി യുവഗ്രാമത്തിൻ്റെ നേതൃത്വത്തിൽ അതിജീവനകിറ്റ് യുവഗ്രാമം പ്രവർത്തകരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. വിതരണോദ്ഘാടനം നാലുകെട്ടിൽ C.M ഡേവീസ് മാസ്റ്ററും, തിരുമുടിക്കുന്നിൽ വാർഡ് മെമ്പർ ഡെയ്സി ഡേവീസും നിർവ്വഹിച്ചു. യുവഗ്രാമം പ്രവർത്തകരായ പി.ബി.രാജു, ജെൻസൺ ജോൺ, ബിൻ്റോ റാഫേൽ, V.V വർഗീസ്, ബേസിൽ ഏലിയാസ് എന്നിവർ സംബന്ധിച്ചു. Read more
തൃശ്ശൂർ: കൊരട്ടി ഗോൾഡൻ കുടുംബശ്രീ പ്രസിഡണ്ട് ശ്രീമതി സ്റ്റെല്ല വർഗീസിനെ റെ നേതൃത്വത്തിൽ 100 മാസ്ക് നിർമ്മിച്ഛ്, കൊരട്ടി ഗോൾഡൻ നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട്, സി. പി. തോമസിന് കൈമാറുന്നു. ഗോൾഡൻ കുടുംബശ്രീ അംഗങ്ങളായ ശ്രീമതി ഡോളി ബോണി, ശ്രീമതി ഗ്രേസി ആന്റണി, ശ്രീമതി ഡോണൽ ഡോണ, ശ്രീമതി റീന പോളി, ശ്രീമതി ഷീന രവീന്ദ്രൻ, ശ്രീമതി ഷീന ജാസ്മിൻ ജോർജ് എന്നിവരുടെ നേർത്തത്തിലാണ് ചടങ്ങു സംഘടപ്പിച്ചത്. Read more
രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്ന് രണ്ട് പേര് മരിച്ചു. കേരളത്തിന് പുറമേ ഗുജറാത്തിലാണ് കോവിഡ് സ്ഥിരീകരിച്ച രോഗി മരിച്ചത്. 46 വയസ്സുള്ള രോഗിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 21 ആയി. രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 900 മായി. കോവിഡ് 19 മൂലം ഗുജറാത്തില്‍ നാലാമത്തെ മരണമാണ് സ്ഥിരീകരിക്കുന്നത്. രണ്ട് മരണം അഹമ്മദാബാദില്‍ നിന്നും ഒരു മരണം സൂറത്തിലെ ഭാവ്നഗറില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അറുപത്തൊമ്പതുകാരനായ എറണാകുളം മട്ടാഞ്ചേരി... Read more
ബഹു.മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനത്തിൽ ഇന്നലെ വൈകിട്ടാണ് കാസർകോട്ടെ മെഡിക്കൽ കോളേജ് കെട്ടിടം യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. പിന്നെയെല്ലാം വൈദ്യുത വേഗത്തിൽത്തന്നെയായിരുന്നു. ഇവിടേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിലേക്കായി KSEB യുടെ CMD ശ്രീ. N .S.പിള്ള യുടെ നിർദ്ദേശപ്രകാരം 160 KVA ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഒരൊറ്റപ്പകൽ കൊണ്ട് പുതിയ 11 കെ വി ഡബിൾ പോൾ സ്ട്രക്ചർ ഉണ്... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി കോവിഡ് 19 ബാധിച്ചു. തിരുവനന്തപുരത്ത് രണ്ടും, കൊല്ലം പാലക്കാട്, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ആകെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 165 ആയി. ഇന്ന് 148 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 1,34,370 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,33,750പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 1... Read more