കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഏപ്രിലിൽ ആരംഭിക്കും. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങും. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാകും സൗജന്യ റേഷൻ വിതരണം. അന്ത്യോദയ വിഭാഗങ്ങൾക്കു നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രയോരിറ്റി ഹൗസ് ഹോൾഡ്സ്(പി.എച്ച്.എച്ച്) വിഭാഗത്... Read more
അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിന് CITU നേതാവിനെതിരെ കേസ് എടുത്തു. CITU അതിഥി തൊഴിലാളി യൂണിയൻ പട്ടാമ്പി ഡിവിഷൻ സെക്രട്ടറി സക്കീർ ഹുസൈനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ലോക്ക് ഡൌൺ ലംഘിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പട്ടാമ്പിയിലും സംഘടിക്കാൻ നീക്കമുണ്ടായത്. ഐ.പി.സി 109,188,269, 270,153 വകുപ്പുകൾ പ്രകാരമാണ് പട്ടാമ്പി പൊലീസ് സക്കീറിനെതിരെ കേസെടുത്തത്. തൊഴ... Read more
ലോക്ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാതെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് മദ്യം വിതരണം ചെയ്യാൻ സർക്കാർ നിർദേശങ്ങൾ പുറത്തിറങ്ങി. ഡോക്ടറുടെ കുറിപ്പ് എക്സൈസ് ഓഫിസിൽ ഹാജരാക്കി നിശ്ചിത ഫോമിൽ അപേക്ഷിച്ചാൽ മദ്യം ലഭിക്കും. ഡോക്ടർ നൽകുന്ന രേഖയ്ക്കൊപ്പം തിരിച്ചറിയൽ രേഖകൾ നൽകണം. ഒരാൾക്ക് ഒന്നിലധികം പാസ് നൽകില്ല. മദ്യവിതരണത്തിനായി ബവ്റിജസ് ഷോപ്പുകൾ തുറക്കില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നവർക്ക് മദ്യം വിതരണം ചെയ്യുന്... Read more
കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്. ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്കിലാണ് പെടുത്തിയിരിക്കുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്.... Read more
യുവഗ്രാമം കൊരട്ടിയുടെ നേതൃത്വത്തിൽ ചിറങ്ങര ദേശീയ പാതയോരത്തു ചരക്കുവാഹന ഡ്രൈവർമാർക്ക് പൊതിച്ചോറ് നൽകി .ദേശീയ പാതയോരത്തെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം ലഭിക്കാത്തതിനാൽ ഭൂരിപക്ഷം ഡ്രൈവർമാർക്കും യാത്രകൾ ദുരിതമാണ് .യുവഗ്രാമം വളണ്ടിയർമാരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന പൊതിച്ചോറുകളാണ് വിതരണം ചെയ്തത് .വിതരണത്തിന് ഗ്രാമപഞ്ചായത് മെമ്പർ ശ്രീ .ഡേവിസ് മൂലൻ ,P.B.രാജു ,ജെൻസൺ ജോൺ ,ബിന്റോ റാഫേൽ ,ബേസിൽ ഏലിയാസ് ,P.K.വര്‍ഗീസ് ,വര്‍ഗീസ് പയ്യപ്പിള്ളി ,ബൈജു മൂലൻ ,എന്നിവർ നേത... Read more