കാസര്‍ഗോഡ് കോവിഡ് വാർഡിൽ നിന്നു പിടികൂടിയ അഞ്ച് പൂച്ചകളും ചത്തു. പൂച്ചകളുടെ ആന്തരികാവയവങ്ങളുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനം. അമേരിക്കയിൽ മൃഗശാല ജീവനക്കാരനിൽ നിന്ന് നാലു വയസ്സുള്ള പെൺകടുവയ്ക്ക് കോവിഡ് പകർന്ന സാഹചര്യത്തിലാണ് നടപടി. ചത്ത 2 വയസ്സുള്ള കണ്ടൻ പൂച്ചയുടെയും 20 ദിവസം പ്രായമുള്ള 2 പൂച്ചക്കുട്ടികളുടെയും ആന്തരികാവയവ സാംപിൾ മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ജില്ലാ ലാബിൽ ഡി ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെത്ത... Read more
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 5 കൊല്ലം സ്വദേശികളുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. 11 പേരാണ് ജിലയിൽ നിന്ന് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തത്. നിലവിൽ കൊല്ലത്ത് രോഗബാധ സ്ഥിരീകരിച്ച ആറു പേരിൽ 4 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. സമ്മേളനത്തിൽ പങ്കെടുത്ത 11 പേരിൽ ആകെ 9 പേരുടെ പരിശോധനാഫലമാണ് പുറത്തു വന്നിരിക്കുന്നത്. അതേ സമയം, ചുണ്ടയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ ഡോക്ടർമാരുടെയ... Read more
കണ്ണൂര്‍ ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ എഴുപത്തിയൊന്നുകാരനെ വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. മാഹിയിലും കണ്ണൂർ ജില്ലയിലുമായി ഇയാൾ നൂറു കണക്കിന് ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടുമുണ്ട്. മാഹി ചെറുകല്ലായി സ്വദേശിയായ 71 കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. പരിയാരത്തെ കണ്ണൂർ... Read more
ഹൈഡ്രോക്സിക്ലോറോക്വീന് എന്ന മലേറിയക്കെതിരായ മരുന്ന് കോവിഡ് ചികിത്സക്ക് ഉപയോഗിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതോടെ ലോകമെമ്പാടും ഈ മരുന്നിനായി നെട്ടോട്ടമോടുകയാണ്. മരുന്ന് കയറ്റുമതി ചെയ്തില്ലെങ്കിൽ തിരിച്ചടിക്കുമെന്ന രീതിയിലുള്ള പ്രസിഡന്റ് ട്രംപിന്റെ പരാമർശം കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞുനിന്നു. ഇപ്പോൾ ബ്രസീലും ഇന്ത്യയോട് ഈ മരുന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. രാമായണത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൽ... Read more
ഹൈദരാബാദ്: ആഗോള തലത്തില്‍ ഭീതി പടർത്തി വ്യാപിക്കുന്ന കൊറോണ മഹാമാരിയുടെ പിടിയിലാണ് ലോകം. വൈറസ് വ്യാപനം തടയാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പോരാട്ടം തുടരുകയാണ്. നിയന്ത്രണങ്ങൾ കര്‍ശനമാക്കിയും ലോക്ക് ഡൗൺ പ്രഖ്യാപിച്ചും രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ആശങ്കയുടെ ഈ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞ വാക്കുകൾ കൊറോണ എന്നും ലോക്ക് ഡൗൺ എന്നുമായിരിക്കും. അതുകൊണ്ട് തന്നെ പല സംസ്ഥാനങ്ങളിലും ഈ അടുത്ത കാലങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് നൽകിയ പേരും... Read more