എറണാകുളത്ത് 3 മൽസ്യത്തൊഴിലാളികൾ തോണി മറിഞ്ഞു കാണാതായത് വേദനാജനകമായ വാർത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫയർഫോഴ്സും രക്ഷാ പ്രവർത്തകരും തിരച്ചിൽ ഊർജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണെന്നും തൻ്റെ ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രി കുറിച്ചു. പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ച് കേരളത്തിന്റെ സ്വന്തം സൈന്യമായവരാണ് മൽസ്യത്തൊഴിലാളികൾ. അവർ തിരികെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം എന്നും മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്... Read more
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ബാലസുബ്രഹ്മണ്യത്തെ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. പാട്ടുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. 74 വയസായ എസ്പിബി തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസമായി നെഞ്ച് വേദനയും ജലദോഷവും പനിയുമുണ്ടായിരുന്നുവെന്നും പിന്നീട് കൊവിഡ് ടെസ്റ്റ് ചെയ്തുവെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അദ്ദേഹം പറഞ്ഞു. വീട്ടിൽ നിരീക്ഷണത്തിലിരിക്കാമായിര... Read more
കൊരട്ടി പള്ളി ഇടവക നിർമ്മലമാതാ കുടുംബയൂണിറ്റ് അംഗം, പടിഞ്ഞാറെ അങ്ങാടി – കോൺവെൻറ് റോഡ്, കവലക്കാട്ട് ഔസേപ്പ് ജോസ് ഭാര്യ ഗ്രേസി (61) നിര്യാതയായി. മൃതസംസ്കാര ചടങ്ങ് ഇന്ന് ബുധനാഴ്ച (05–8–2020) ഉച്ചകഴിഞ്ഞ് 03.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയ... Read more
ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂറ്റൻ സ്ഫോടനം. ബെയ്റൂട്ട് തുറമുഖത്തിലെ ഗോഡൗണിൽ വമ്പൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് ബിബിസിയുടെ റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങൾക്ക് നാശൻഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകക്കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം. പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കാണ് സ്ഫോടനം ഉണ്ടായത്. ബെയ്റൂട്ടിലെ തുറമുഖത്തിനടുത്ത് സ്ഫോടക... Read more
കൊരട്ടി വടക്കുംപാടാൻ ബില്ഡിങ്ങിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡിലെ ഫ്ലക്സ് ശക്തമായ കാറ്റിൽ കീറി പാറിപറക്കുന്നു. മഴക്കാലത്തെ ഏറ്റവും വലിയ അപകടങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് വലിയ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഫ്ലെക്സ് ബോർഡുകൾ. കൂറ്റൻ ഫ്ലക്സ് ബോർഡുകൾ ശക്തമായ കാറ്റിലും മഴയിലും അപകടങ്ങൾ സൃഷ്ടിക്കുന്നത് സാധാരണമാവുകയാണ്. ഇതിന് മുമ്പുണ്ടായ ശക്തമായ കാറ്റിൽ ജെ.ജെ. ബില്ഡിങ്ങിലെയും പാഴായി ബില്ഡിങ്ങിലെയും ഫ്ളക്സ് ബോർഡുകളിൽ ഫ്ലെക്സ് കീറി താഴെ വീണ് അപക... Read more