ജില്ലയിൽ ചൊവ്വാഴ്ച (ആഗസ്റ്റ് 25) 227 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 90 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1077 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3450 ആണ്. ഇതുവരെ രോഗമുക്തരായത് 2338 പേർ. രോഗം സ്ഥിരീകരിച്ചവരിൽ 223 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 17 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റർ 9, ചാലക്കുടി ക്ലസ്റ്റർ […] Read more
സംസ്ഥാനത്ത് ഇന്ന് 10 ഹോട്ട് സ്പോട്ടുകൾ. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8), കോഴിക്കോട് ജില്ലയിലെ മേപ്പായൂര്‍ (സബ് വാര്‍ഡ് 2, 4, 5), അരീക്കുളം (6), പാലക്കാട് ജില്ലയിലെ അനങ്ങനാടി (14), കൊല്ലങ്കോട് (3), കൊല്ലം ജില്ലയിലെ പിറവന്തൂര്‍ (21), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ വൈക്കം (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 14 പ്രദേശങ്ങളെ […] Read more
പുല്‍വാമ ആക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ സേനാംഗങ്ങളെ വധിച്ചത് പാക് അറിവോടെയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഐഎസും ജെയ്ഷെ മുഹമ്മദും സംയുക്തമായി ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. 13,500 പേജോളമുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. പാക് സൈന്യത്തിന്റെയും ഐഎസിന്റെയും പങ്ക് ആക്രമണത്തിന് പിന്നിലുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യന്‍ ഏജന്‍സികള്‍ നല്കിയ തെളിവുകള്‍ക്കൊപ്പം അന്താരാഷ്ട്ര ഏജന്‍സികള്‍ നല... Read more
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ നവജ്യോത് ഖോസെ. അടുത്ത മൂന്നാഴ്ച രോഗവ്യാപനം വര്‍ധിച്ചേക്കാം. മൂന്നാഴ്ചയോടെ ജില്ലയില്‍ രോഗം വര്‍ധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ജില്ലയില്‍ പുതിയ ആക്ഷന്‍ പ്ലാന്‍ പുറത്തിറക്കി. ജില്ലയെ അഞ്ച് സോണുകളാക്കി തിരിച്ച് നിരീക്ഷണം കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ജനപങ്കാളിത്തത്തോടെ രോഗവ്യാപനം തടയലാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്... Read more
സെക്രട്ടേറിയറ്റില്‍ തീപിടുത്തം. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിലാണ് തീപിടിച്ചത്. തീ അണയ്ക്കാനായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അല്പസമയം മുന്‍പാണ് തീപിടുത്തം ഉണ്ടായത്. വലിയതോതിലുള്ള തീപിടുത്തമല്ല ഉണ്ടായത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ഫയര്‍ഫോഴ... Read more