ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം രണ്ട് വനിതാ ശാസ്ത്രജ്ഞർക്ക്. ഫ്രാൻസിൽ നിന്നുള്ള ഇമ്മാനുവേൽ ചാർപന്റിയറിനും അമേരിക്കയിൽ നിന്നുള്ള ജെന്നിഫർ എ ഡൗഡ്നക്കുമാണ് നൊബേൽ ലഭിച്ചത്. ജീനോം എഡിറ്റിനുള്ള പുതിയ രീതി വികസിപ്പിച്ചതിനാണ് പുരസ്കാരം. ജനിതക രോഗങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇവരുടെ കണ്ടുപിടുത്തം സഹായകരമാവുമെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി. ജർമനിയിലെ മാക്സ് പ്ലാങ്ക് യൂണിറ്റ് ഫോർ സയൻസ് ഓഫ് പാത്തോജൻസ് മേധാവിയാണ് ഇമ്മാനുവേൽ ചാർപന്റിയർ. ബ... Read more
മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടുകൂടിയാണ് മന്ത്രിയുടെ കോവിഡ് പരിശോധനഫലം പുറത്തുവന്നത്. ഫലം പോസിറ്റീവായതിനെതുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അദ്ദേഹത്തിനൊപ്പമുള്ള പെര്സണല് സ്റ്റാഫിനോട് ക്വാറന്റൈനില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്രമല്ല അദ്ദേഹത്തോട് ഇടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്... Read more
കൊരട്ടി : ചരിത്രമുറങ്ങന്ന കൊരട്ടിമുത്തിയുടെ പള്ളിയിൽ തിരുനാളിനു കൊടി കയറി. നൂറ്റാണ്ടുകളുടെ പാര്യമ്പര്യമുള്ള കൊരട്ടി തിരുനാൾ ആദ്യമായാണ്, ചടങ്ങ് മാത്രമായി നടുത്തുന്നത്. പള്ളിവാതിലുകൾ അടച്ചിട്ടു മാത്രമാണ് തിരുനാൾ കുർബാനകളും, തിരുക്കര്‍മങ്ങളും നടത്തുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും ആഘോഷങ്ങൾ ഒഴിവാക്കിയുള്ള തിരുനാൾ ചടങ്ങുകളുടെ നടത്തിപ്പ്. സാധാരണയായി ബുധനാഴ്ച്ച തിരുനാൾ കൊടിയേറി കഴിഞ്ഞാൽ കൊരട്ടിയിലെ വിവിധ സ്ഥാപനങ്ങളും,സംഘടനകളുടെയും നേതൃത്... Read more
കൊരട്ടി : വിശപ്പിന്റെ വില ഏറ്റവും അറിയുന്നവരാണ് യാത്രക്കാർ. NH47 നോട് ചേർന്നു കൊരട്ടിയിൽ, ഒക്ടോബർ 2 നു ആരംഭിച്ച ‘പാഥേയം’ കൊരട്ടിയിലെ ജനങ്ങളുടെ സഹകരണം കൊണ്ടു ശ്രെദ്ധയമാവുന്നു. കൊരട്ടി പോലീസും, പൗരാവലിയും, ജനപ്രതിനിധികളും ചേർന്നു തുടക്കം കുറിച്ച് ഈ മഹദ് പദ്ധതിയിലേക്ക്, മൂന്ന് ദിവസം തുടർച്ചയായി 35 ഭക്ഷണപൊതികൾ എത്തിക്കുന്നത് ദേവമാത റെസിഡന്റ്സ് അസോസിയേഷനാണ്. കൂടാതെ ദിവസവും 12 ലിറ്റർ വീതം കുടിവെള്ളം എത്തിക്കുന്നത്തിനും സംവിധാനം ഏർപ്പെടുത്ത... Read more
സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍ (60), വലിയതുറ സ്വദേശിനി സഫി... Read more