കോട്ടയം: ജോസ്.കെ.മാണി മുന്നണി വിടുന്ന സാഹചര്യത്തിൽ കോട്ടയത്തെ സീറ്റുകൾ സ്വന്തമാക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിന് നേരിട്ടുള്ള മറുപടി നൽകിയാണ് പി.ജെ ജോസഫ് രംഗത്ത് എത്തിയത്. കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകൾ മറ്റാർക്കും വിട്ടു നൽകില്ലെന്ന് പി.ജെ ജോസഫ് തുറന്നടിച്ചു. പത്രങ്ങളിൽ സീറ്റുകളെക്കുറിച്ചുള്ള മോഹങ്ങൾ എഴുതിയിട്ട് കാര്യമില്ല എന്നായിരുന്നു ജോസഫിന്റെ ഒളിയമ്പ്. കേരള കോൺഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് പി.ജെ ജോസഫ് തുറന്നുപറച്ചിൽ നടത്ത... Read more
പാക് ചാര സംഘടനക്ക് യുദ്ധവിമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകിയ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് ജീവനക്കാരൻ പിടിയിൽ. 41കാരനായ ദീപക് ശിർസാത്ത് എന്നയാളെ ആണ് മഹാരാഷ്ട്ര ആൻ്റി ടെററിസം സ്ക്വാഡ് പിടികൂടിയത്. നാസിക്കിലെ വിമാന നിർമാണ യൂണിറ്റിനെപ്പറ്റിയുള്ള വിവരങ്ങളും ഇയാൾ പങ്കുവെച്ചു എന്ന് സ്ക്വാഡ് അറിയിച്ചു. വാട്സപ്പിലൂടെയാണ് ദീപക് പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് വിവരങ്ങൾ കൈമാറിയത്. നാസിക്കിലെ വിമാന നിർമ്മാണ യൂണിറ്റിൽ ക്വാളിറ്റി കണ്ട്രോ... Read more
കേരളത്തില്‍ ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന് നായര്‍ (75), പാറശാല സ്വദേശി... Read more
കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന് അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു. മകന് ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. Read more
ലൈഫ് മിഷൻ കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐ കോടതിയിൽ വാദിച്ചത്. എം ശിവശങ്കർ, സ്വർണക്കടത്ത് പ്രതികൾ, യൂണിടാക് എന്നിവർ ചേർന്ന് ലൈഫ് മിഷനെ അട്ടിമറിച്ചു. ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്നും സിബിഐ വാദിച്ചു. കോടതി, കേസ് വിധി പറയാനായി മാറ്റി. സിബിഐ കേസ് ഡയറി ഹാജരാക്കിയിരുന്നു. സീൽഡ് കവറിലാണ് ഹാജരാക്കിയത്. എഫ്സിആർഎ നിലനിൽക്കില്ല എന്ന സർക്കാർ വാദത്തെ സിബിഐ എതിർത്തു. ലൈഫ് മിഷൻ ഉദ്യോഗസ്ഥർ ഒരു പക്ഷേ സാക്ഷികളായേക്കാമെ... Read more