അക്രമകാരികളെ നേരിടാൻ ട്രെയ്നി എസ്ഐമാർക്ക് പ്രത്യേക പരിശീലനം നൽകും. കൊല്ലത്ത് വയോധികനെ പൊലീസ് മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അമിത ബലപ്രയോഗമില്ലാതെ അക്രമകാരികളെ നേരിടാനാണ് അടിയന്തര പരിശീലനം നൽകുന്നത്. തിങ്കളാഴ്ച ട്രെയ്നി എസ്ഐമാർ ഓൺലൈൻ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ നിർദേശം നൽകി. കഴിഞ്ഞ ദിവസമാണ് കൊല്ലം ജില്ലയിലെ ചടയമംഗലം മഞ്ഞപ്പാറയിൽ പൊലീസ് വയോധികന്റെ മുഖത്തടിച്ച സംഭവത്തിൽ പ്രൊബേഷൻ എസ്ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സ്പെഷൽ ബ്രാഞ്... Read more
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം... Read more
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഭക്ഷണം ലഭിക്കാൻ വൈകിയെന്നാരോപിച്ച് കൊവിഡ് രോഗികൾ പ്രതിഷേധിച്ചു. രോഗികൾ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി പ്രതിഷേധിക്കാൻ ശ്രമം നടത്തി. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വൈകിയെന്നായിരുന്നു പരാതി. പിന്നാലെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി ആശുപത്രിയിലെത്തി. നാല് മണിയോടെ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്തു. ഭക്ഷണ വിതരണം ചെയ്യാൻ കരാറെടുത്ത കുടുബശ്രീക്ക് ആദ്യ ദിവസമുണ്ടായ ആശയകുഴപ്പമാണ് വിതരണം വൈകാൻ കാരണമായതെന്ന് ആശുപത്രി അധികൃതർ അറിയി... Read more
തൃശൂരിൽ കൊവിഡ് സെന്ററിൽ മരിച്ച റിമാൻഡ് പ്രതിക്ക് ക്രൂര മർദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ നാൽപതിലേറെ മുറിവുകളുണ്ട്. തലയ്ക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്ന് പോയിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഞ്ചാവ് കേസിൽ പിടികൂടിയ തിരുവനന്തപുരം സ്വദേശി ഷമീറാണ് കൊവിഡ് സെന്ററിൽ മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. തൃശൂര... Read more
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 69.79 ലക്ഷം കടന്നു. ആകെ പോസിറ്റീവ് കേസുകൾ 69,79,423 ആയി. 24 മണിക്കൂറിനിടെ 73,272 പോസിറ്റീവ് കേസുകളും 926 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1,07,416 ആയി. 883,185 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 85.8 ശതമാനമായി ഉയർന്നു. ആകെ രോഗമുക്തരുടെ എണ്ണം 59,88,822 ആയി. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെ തുടരുന്നത് രാജ്യത്തിന് ആശ്വാസമാകുന്നുണ്ട്. 1.53 ശതമാനമായി കുറഞ്... Read more