സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കാന്‍ തീരുമാനം. ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദ സഞ്ചാരകേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കാം. നവംബര്‍ ഒന്ന് മുതലായിരിക്കും ബീച്ചുകളിലേക്കുള്ള അനുമതി നല്‍കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. Read more
തനിക്ക് കോവിഡ് ഭേദമായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് നല്ല സുഖം തോന്നുന്നുവെന്നും കോവിഡ് അപ്രത്യക്ഷമായെന്നും ട്രംപ് പറഞ്ഞു. കോവിഡ് മാറിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്. തിങ്കളാഴ്ച ഫ്ലോറിഡയിലും പെന്‍സില്‍വാനിയയിലും അയോവയിലും ട്രംപ് റാലിയെ അഭിസംബോധന ചെയ്യും. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി…ശനിയാഴ്ച വൈറ്റ് ഹൌസിലെ ബാല്‍ക്കണിയില്‍ വച്ച് അവിടെ കൂടി നിന്നവരോടായി പറഞ്ഞു.... Read more
പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ അറ്റകുറ്റ പണി നടത്തുന്നതിലും കമ്മീഷന് വാങ്ങിയെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. 2018 ലെ പ്രളയത്തില്‍ തകര്‍ന്ന 150 വീടുകളുടെ നവീകരണത്തിന് പണം നല്‍കിയത് യു.എ.ഇ ആണെന്നും സ്വപ്ന മൊഴി നല്കി. മുഖ്യമന്ത്രിയും യു.എ.ഇ കോണ്‍സുല്‍ ജനറലും താനും തമ്മില്‍ ക്ലിഫ് ഹൌസില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇഡിയോടാണ് സ്വപ്ന ഈക്കാര്യം വെളിപ്പെടുത്തിയത്. കോണ്സുലേറ്റു... Read more
മന്ത്രി സി. രവീന്ദ്രനാഥിന്റെ ഡ്രൈവർ അത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശി രാരീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്ഥിരം മദ്യപാനിയായിരുന്ന ഇയാൾ ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് കുറച്ച് നാളുകളായി മാനസിക സംഘർഷത്തിലായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ച രാരീഷിന്റെ നില തൃപ്തികരമാണ്. Read more
കൊരട്ടി പള്ളി ഇടവക സെൻറ് വിൻസൻറ് കുടുംബയൂണിറ്റ് അംഗം, കൊരട്ടി പോലീസ് സ്റ്റേഷൻ പുറകുവശം ചൂരയ്ക്കൽ പരേതനായ ദേവസി മകൻ മത്തായി (67) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് തിങ്കൾ (12–10–2020) രാവിലെ 10.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാ... Read more