കൊരട്ടി : വ്യാപാര ഏകോപന സമിതിയുടെ നേതൃത്വത്തിൽ, സർവീസ് റോഡ് വൈകുന്നതിലുള്ള പ്രതിഷേധം അറിയിച്ചു ചാലക്കുടി M. P. ബെന്നി ബെഹനാന് പരാതി സമർപ്പിച്ചു. പ്രസിഡന്റ് ബെന്നി ജോസെഫിന്റെ നേതൃത്വത്തിൽ വ്യാപാര ഏകോപന സമിതി അംഗങ്ങൾ, വളരെ പ്രാധാന്യം അർഹിക്കുന്ന ഈ വിഷയത്തിന് അടിയന്തിര നടപടി ഉണ്ടാകണമെന്നു അംഗങ്ങൾ അഭ്യർത്ഥിച്ചു. അടിയന്തിര പ്രാധാന്യം അർഹിക്കുന്ന ഈ വിഷയം ഇത്രയും പെട്ടെന്ന് ബന്ധപെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തുമെന്നു M. P. ബെന്നി ബെഹനാൻ അറിയിച്ചു.... Read more
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. കസ്റ്റംസിന് മുൻപാകെ ഹാജരാകാൻ ശിവശങ്കറിന് നേരത്തെ നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഹാജരാകേണ്ടെന്ന് കസ്റ്റംസ് തന്നെ നിർദേശിച്ചതായാണ് വിവരം. ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യംചെയ്യൽ നീട്ടി വച്ചത്. സന്ദീപിന്റെ രഹസ്യ മൊഴി, ഡിജിറ്റൽ തെളിവുകൾ എന്നിവ പരിശോധിച്ച ശേഷം തുടർനടപടി മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.... Read more
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് താത്കാലികമായി അടച്ചു. കഴിഞ്ഞ ആഴ്ചയാണ് കോൺസുലേറ്റ് അടച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ മാസവും കോൺസുലേറ്റ് രണ്ടാഴ്ച അടച്ചിട്ടിരുന്നു. സ്വർണക്കടത്ത് വിവാദത്തിന് പിന്നാലെ വിദേശ പൗരന്മാരായ ഉദ്യോഗസ്ഥർ നാടുകളിലേക്ക് മടങ്ങിയിരുന്നു. ഇതോടെ വീസാ സ്റ്റാമ്പിംഗ് ഉൾപ്പെടെയുള്ള കോൺസുലേറ്റ് നടപടികൾ ഭാഗികമായി നിലച്ചിരിക്കുകയാണ്. സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ ക്രമക്കേട് കേസി... Read more
ന്യൂഡൽഹി: കൂടുതല് പണം വിപണിയിലെത്തിച്ച് കോവിഡ് മാന്ദ്യം മറികടക്കാൻ 73,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ജീവനക്കാരുടെ 2018-21 കാലയളവിലെ അവധി യാത്രാ ആനുകൂല്യം (എൽ.ടി.സി) പണമായി നൽകും. എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പലിശരഹിത മുൻകൂർ വായ്പയായി 10,000 രൂപ വീതം നൽകും. പരമാവധി 10 തവണകളായി ഇത് തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര ധാനകാര്യമന്ത്രി നിർമ്മല സീതാരാമൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദ്യോഗസ്ഥർ യാത്രാച്ചെലവ് പണമാക്കി മാറ്റ... Read more
കെപിസിസി വർക്കിംഗ് പ്രസിഡന്റും എംപിയുമായ കൊടിക്കുന്നിൽ സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പോസിറ്റീവായത്. നേരത്തെ കെപിസിസി ആസ്ഥാനത്തെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് മൂലം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള ആളുകൾ നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷിന്റെ സഹോദരിയും കെഎസ്എഫ്ഇ ജീവനക്കാരിയുമായ ലീല മുൻപ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കാൻസർ ബാധിതയായിരുന്നു ഇവർ. Read more