തിരുവനന്തപുരം: പുതുവർഷത്തിൽ പോലീസ് തലപ്പത്ത് പുതിയ മേധാവിമാർ. എ.ഡി.ജി.പി. സുധേഷ് കുമാർ ഡി.ജി.പി. ആവും. എ.ഡി.ജി.പി. ബി. സന്ധ്യ ഫയർ ഫോഴ്സ് മേധാവിയായി ചുമതലയേൽക്കും. യോഗേഷ് ഗുപ്ത ബിവറേജസ് കോർപ്പറേഷൻ ഡയറക്ടർ ആവുമ്പോൾ ഷേഖ് ദർവേശ് സാഹിബ് പോലീസ് അക്കാഡമി ഡയറക്ടറിന്റെ ചുമതലയേൽക്കും. എസ്. ശ്രീജിത്തിനെ എ.ഡി.ജി.പിയാക്കി. വിജയ് സാഖറെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.യാകും. നാഗരാജു പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറും എ.ഡി.ജി.പി. അനിൽകാന്തു റോഡ് സേഫ്റ്റി... Read more
മൂന്നാറിലെ പ്രകൃതി മനോഹാരിത സഞ്ചാരികളെ കുറഞ്ഞ ചിലവിൽ കാണിക്കുന്നതിന് വേണ്ടി ഇനി കെഎസ്ആർടിസിയും. ഇതിനായി കെഎസ്ആർടിസി നടപ്പിലാക്കുന്ന സൈറ്റ് സീയിങ് സർവ്വീസ് 2021 ജനുവരി 1 മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് പുതുവർഷ സമ്മാനമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന സർവ്വീസ് ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി,... Read more
പുതുവര്‍ഷത്തില്‍ പുത്തന്‍ പരിഷ്കാരങ്ങള്‍ വരുത്തി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കുന്നതാണ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന സുപ്രധാന പരിഷ്കാരം. ഇന്നു മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് വകുപ്പ് അറിയിച്ചിട്ടുള്ളത്. മോട്ടോര്‍ വാഹന വകുപ്പിന് കീഴിയുള്ള എല്ലാ ഓഫീസുകളും ഇന്നു മുതല്‍ ഇ-ഓഫീസുകളായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിനും പെര്‍മിറ്റ് എടുക്കുന്ന... Read more
നടി അഹാന കൃഷ്ണക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാം സ്റ്റാേറിയിലൂടെ കോവിഡ് ബാധിച്ച കാര്യം അറിയിച്ചത്. ‘കുറച്ചുദിവസം മുന്‍പ് കോവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്പോള്‍ അറിയിക്കാം’; അഹാന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. അച്ഛനും ചലച്ചിത്ര നടനുമായ കൃഷ്ണകുമാര്‍ അടക്... Read more
ലോകചരിത്രത്തിൽ എന്നും കൊറോണയാൽ ഓർമ്മിക്കപെടുന്ന 2020 പടിയിറങ്ങുമ്പോൾ, ഏകദേശം ഒരു വർഷം മുഴുവൻ കൊറോണ വൈറസിന് മുൻപിൽ പ്രതിരോധത്തിന്റെ പടവുകളിലൂടെ ലോകം നീങ്ങി. വാക്സിൻ ഇല്ലാതിരുന്ന 2020 നോട് താരത്യമപെടുത്തുമ്പോൾ വാക്സിൻ ലഭിക്കുമെന്ന പ്രതീക്ഷയോടെ 2021നെ നാം വരവേൽക്കുന്നു. നല്ല പ്രതിക്ഷകൾ തന്നെയല്ലേ നാളെയെ നയിക്കുന്നത്. കൂരിരുട്ടിലും പ്രതീക്ഷയുടെ മെഴുകിതിരിനാളം മനസിൽ തെളിയിക്കുവാൻ ഈ പുതുവർഷത്തിൽ നമ്മൾ എല്ലാവർക്കും കഴിയട്ടെ… എല്ലാവർക്കും പുത്തൻ പ്രതീക... Read more