തിരുവനന്തപുരത്തും കോഴിക്കോടുമുള്ള സർക്കാർ ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2020-21 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ ഹോമിയോ കോഴ്സുകളിലെ പ്രവേശനത്തിന് AIAPGET-2020 യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരളീയനായ ഇന്ത്യൻ പൗരനായിരിക്കണം. AIAPGET-2020 യോഗ്യതയോടൊപ്പം പ്രോസ്പെക്ടസ് (ക്ലോസ് 5.1) പ്രകാരമുള്ള യോഗ്യതകളും നേടിയിരിക്കണം. ബി.എച്ച്.എം.എസ്. (ഡയറക്ട്/ ഗ്രേഡഡ്) അഥവാ കേന്ദ്ര ഹോമിയോ കൗൺസിൽ തത്തുല്യമാ... Read more
50 വയസ്സു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ/ വിധവ പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ താൻ വിവാഹിത/ പുനർവിവാഹിത അല്ല എന്ന് തെളിയിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിച്ചിട്ടുള്ള സാക്ഷ്യപത്രം അപ്ലോഡ് ചെയ്യുന്നതിനായി ജനുവരി 20 വരെ സമയം അനുവദിച്ചു. സർട്ടിഫിക്കറ്റ് ഇതുവരെയും സമർപ്പിക്കാത്തവർ അടിയന്തരമായി ലഭ്യമാക്കണം Read more
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ ദൃശ്യം എന്ന സിനിമയുടെ രണ്ടാം പതിപ്പ് തീയറ്ററിൽ റിലീസ് ചെയ്യില്ല. പ്രമുഖ ഒടിടി സർവീസായ ആമസോൺ പ്രൈമിലൂടെയാവും സിനിമ റിലീസ് ചെയ്യുക. ചിത്രത്തിൻ്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ സിനിമ സ്ട്രീം ചെയ്ത് തുടങ്ങും എന്നാണ് സൂചന. 46 ദിവസം കൊണ്ടാണ് ദൃശ്യം ടുവിന്റെ ചിത്രീകരണം പൂർത്തിയായത്. ഷൂട്ടിംഗിനായി 56 ദിവസം ആയിരുന്നു പ്ലാൻ ചെയ്തിരുന്നതെങ്കിലും പത്തു ദിവസം... Read more
കൊവിഡ് വാക്സിന് അനുമതി നല്കുന്ന കാര്യം തിരുമാനിക്കുന്ന സമിതിയുടെ നിര്‍ണായക യോഗം ഇന്ന് വീണ്ടും യോഗം ചേരും. രാജ്യത്തിനുള്ളില്‍ ലഭ്യമായ പരീക്ഷണ ഫലങ്ങളുടെ വിശദമായ അവലോകനമാണ് പ്രധാന അജണ്ട. കൊവിഡ് വാക്സിന് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് നാളെ നടക്കുന്ന ദേശീയ ഡ്രൈ റണ്ണിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. വാക്സിന് കുത്തിവയ്പ്പിനായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പഴുതുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈറണ്‍. കഴിഞ്ഞ ദിവസം... Read more
സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു മുതൽ ഭാഗികമായി തുറക്കും. കോവിഡിൽ താഴു വീണ സ്കൂളുകൾ 9 മാസത്തെ ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. ഹാജർ നിർബന്ധമാക്കിയിട്ടില്ല. ഒരു ക്ലാസിലെ പകുതി കുട്ടികൾ ഒരു സമയം എന്ന രീതിയിലാണ് ക്രമീകരണം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിർദേശം നൽകി. 10, 12 ക്ലാസുകളിൽ 300ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഒരേസമയം 2... Read more