സംസ്ഥാനത്ത് കോവിഡ്19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശിനി സുലൈഖ (52) ആണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന സുലൈഖ ഗള്‍ഫില്‍ നിന്നെത്തിയതാണ്. രോഗ ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. Read more
തിരുവനന്തപുരം: മദ്യ ലഹരിയിൽ സംസ്ഥാനത്ത് 48 മണിക്കൂറിനിടെ നാല് കൊലപാതകങ്ങൾ നടന്നത് അത്യന്തം ആപല്‍ക്കരവും അരക്ഷിതവുമായ അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വി.എം സുധീരൻ. ഈ 4 സംഭവങ്ങളിലും മദ്യപാനം തന്നെയാണ് കൊലപാതകത്തിനിടയാക്കിയത്.മദ്യലഭ്യതയ്ക്കു കളമൊരുക്കിയ സര്‍ക്കാരാണ് ഈ കൊലപാതകങ്ങള്‍ക്കുത്തരവാദിയെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സുധീരൻ ആരോപിച്ചു. “ചങ്ങനാശ്ശേരിയില്‍ മദ്യലഹരിയില്‍ അമ്മയെ കഴുത്തറുത്ത് മകന് കൊലപ്പെടുത്തിയപ്പോള്‍ മലപ്പുറം തി... Read more
കോവിടിന്റെ പശ്ചാത്തലത്തിൽ ഈ അധ്യയനവർഷത്തെ ക്ലാസുകൾ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വീട്ടിൽ ഇരുന്നുകൊണ്ടു ഓൺലൈൻ ആയി മാറുകയാണ്. ഈ രീതി കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ ആശങ്കക്കു ഇടം കൊടുക്കുന്നതാണ്. അതിനു പോരായ്മകളും ഉണ്ടാകാം. എങ്കിലും മാറ്റങ്ങളെ ഉൾക്കൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ, അദ്ധ്യാപകൻ എന്ന നിലയിൽ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച... Read more
രാജ്യത്തെ സാമ്പത്തിക മേഖല തിരികെ വരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളാണ് കൊവിഡ് പോരാട്ടം നയിക്കുന്നതെന്നും കൊവിഡ് പ്രതിസന്ധി എല്ലാ വിഭാഗങ്ങളെയും ബാധിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാതിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. കൊവിഡിനെതിരെ കർമനിരതരായ ആരോഗ്യപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. കൊവിഡ് ഭീഷണി രാജ്യം ശക്തമായി നേരിടുകയാണ്. ലോക്ക്ഡൗൺ പിന്മാറ്റം തുടങ്ങിയത് പ്രതിസന്ധികൾ അതിജീവിച്ചതിനു ശേഷമല്... Read more
കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളം അതേപടി നടപ്പാക്കാന്‍ സാധ്യതയില്ല. രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്ന പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായ തുറന്ന് കൊടുക്കലിലേക്ക് പോയാല്‍ അത് തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കേന്ദ്രത്തിന്റെ ഇളവുകള്‍ രാജ്യത്ത് വലിയ വിപത്തുണ്ടാക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും പ്രതികരിച്ചു. സംസ്ഥാനത്ത് ഏതൊക്കെ മേഖലകളില്‍ ഇളവുകള്‍ നല്‍കണമെന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാന... Read more