സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാടുകാണി ചുരത്തിൽ വിള്ളൽ കണ്ടെത്തി. 30 മീറ്റർ നീളത്തിലാണ് വിള്ളൽ കണ്ടെത്തിയത്. ഒന്നാം വളവിന് മുകളിൽ അത്തിക്കുറുക്കിലാണ് വിള്ളൽ രൂപപ്പെട്ടത്. അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനാ... Read more
അമരാവതി: ആന്ധ്രാപ്രദേശിൽ കോവിഡ് ചികിത്സാ കേന്ദ്രത്തിലുണ്ടായ വൻ അഗ്നിബാധയിൽ ഏഴ് പേർ മരിച്ചു. വിജയവാഡയിലെ രമേശ് ഹോസ്പിറ്റൽ കോവിഡ് കെയർ സെന്ററായി ഏറ്റെടുത്ത സ്വർണ്ണ പാലസ് എന്ന ഹോട്ടലിലാണ് വൻ തീപിടുത്തമുണ്ടായിരിക്കുന്നത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു തീപിടുത്തം ആരംഭിച്ചതെന്നാണ് സൂചന. അഗ്നിബാധയെ തുടർന്നുണ്ടായ കനത്ത പുകയില്‍ ശ്വാസ തടസം അനുഭവപ്പെട്ടാണ് ആളുകളുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോവിഡ് രോഗികളും ജീവനക്കാരും അടക്കം നാൽപ്പതോളം പേർ ഹ... Read more
രാജമലയ്ക്ക് സമീപം പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. ശനിയാഴ്ച സന്ധ്യയ്ക്ക് 6 വരെ നടത്തിയ തിരച്ചിലിനിടെ കണ്ടെടുത്ത 8 പേരും മരിച്ചിരുന്നു. കണ്ടെത്താൻ ബാക്കിയുള്ള 45 പേർക്കായി ഇന്നും തിരച്ചിൽ തുടരും. 26 മൃതദേഹങ്ങളും രാജമല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സമീപത്തെ മൈതാനത്ത് മൂന്നു കുഴികളിലായി കൂട്ടത്തോടെയാണു സംസ്കരിച്ചത്. വിജില (47), കുട്ടിരാജ് (48), പവൻ തായ് (52), ഷൺമുഖ അയ്യൻ (58), മണികണ്ഠൻ (20), ദീപക് (18), പ്ര... Read more
പപ്പടം കോവിഡ് പ്രതിരോധിക്കുമെന്ന് വാദിച്ച കേന്ദ്രമന്ത്രി അര്ജുന് റാം മേഖ്വാളിന് കോവിഡ്. തദ്ദേശീയമായ ബ്രാന്റായ ‘പപ്പട്’ കോവിഡിനെ പ്രതിരോധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. രാവിലെ ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ച മേഖ്വാളിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തത്. Read more
ഇന്ത്യയിലെ പ്രതിരോധ മേഖലയിൽ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രതിരോധ മേഖലയിലെ 101 വസ്തുക്കൾക്കാണ് നിരോധനമേർപ്പെടുത്തിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ‘ആത്മനിർഭർ ഭാരതിന്റെ’ ഭാഗമായാണ് പുതിയ നടപടി. നിരോധിച്ച വസ്തുക്കൾക്ക് പകരമായുള്ള ഉപകരണങ്ങൾ നിർമിക്കുന്നതിലൂടെ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുകയും ഇന്ത്യയുടെ പ്രതിരോധ വ്യാവസായ രംഗത്തിന് വലിയ സാധ്യതകൾ ഇത് തുറന്നു കൊടുക്കുമെന്നും രാജ്നാഥ് സിംഗ് ട്വീറ്റിൽ കുറിച്ചു. നി... Read more