മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് കരസേന ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്. വെന്റിലേറ്റര്‍ സഹായത്തില്‍ തുടരുകയാണ്. ഇന്നലെ ഗുരുതരാവസ്ഥയിലാണ് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും ഗുരുതരാവസ്ഥയില്‍ തുടരുന്നതായി കരസേന ആശുപത്രി വ്യക്തമാക്കി. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനാക്കി... Read more
ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കൊവിഡ് ഐസിയു. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് ഹിന്ദുജ ആശുപത്രിയും ഷാരൂഖിന്റെ മീര്‍ ഫൗണ്ടേഷനും ചേർന്നാണ് ഓഫീസ് കെട്ടിടം ഐസിയു ആക്കി മാറ്റിയത്. കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം ആരംഭിച്ച ഐസിയു 15 ബെഡോടു കൂടിയാണ് പ്രവർത്തിക്കുന്നത്. ഏപ്രിൽ മാസത്തിൽ തന്നെ കെട്ടിടം ക്വാറൻ്റീൻ കേന്ദ്രമാക്കാനായി ഷാരൂഖ് ഖാൻ വിട്ടുനൽകിയിരുന്നു. ഈ കെട്ടിടമാണ് ഇപ്പോൾ കൊവിഡ് ഐസിയു ആക്കിയത്. ക്വാറൻ്റീൻ കേന്ദ്രമാക്കി വിട്ടുനൽ... Read more
മൂന്നാര്‍ രാജമല പെട്ടിമുടി ദുരന്തത്തില്‍ ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതോടെ മരണമടഞ്ഞവരുടെ എണ്ണം 48 ആയി. വിനോദിനി, രാജലക്ഷ്മി, പ്രതീഷ്, വേലുത്തായി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം തിരിച്ചറിയാനായിട്ടില്ല. 22 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായിട്ടുണ്ട്.... Read more
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൊവിഡ് മുക്തനായി. ഓഗസ്റ്റ് രണ്ടിനാണ് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് യെദ്യൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്‍പത് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യെദ്യൂരപ്പയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായത്. രോഗമുക്തി നേടിയതിനെ തുടര്‍ന്ന് യെദ്യൂരപ്പയെ ബംഗളൂരുവിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കര്‍ണാടക മന്ത്രിസഭയിലെ അഞ്ചു മന്ത്രിമാര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. യെദ്യൂരപ്പയെ... Read more
ജില്ലയിൽ 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 514 ആണ്. തൃശൂർ സ്വദേശികളായ 11 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2069 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1537 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗ ഉറവിടമറിയാത്ത 3 പേരും ആരോഗ്യപ്രവർത്തകയായ (26) തെക്കുകര സ്വദേശിയും രോഗബാധിതരായി. മങ്കര ക്ലസ്റ്ററിൽ ന... Read more