അർഹരായ മുഴുവൻ ആളുകൾക്കും ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുക സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. തൃശൂർ ജില്ലയിലെ പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ഈ സർക്കാർ വന്ന ശേഷം നേരത്തെ തന്നെ 31,518 പേർക്ക് കൈവശഭൂമിയുടെ രേഖ നൽകിയിട്ടുണ്ട്. 5136 പേർക്ക് ഇപ്പോൾ നൽകുന്നു. ഈ സർക്കാർ ജില്ലയിൽ മാത്രം ആകെ, 36,654 പേർക്ക് പട്ടയം നൽകി. സംസ്ഥാനത്ത് രണ്ട് ലക്ഷം പേർക്കെങ്കില... Read more
കോവിഡ് ബാധയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം. ബാറുകള്‍ തുറക്കണമെന്ന എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശം വകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ബാറുകള്‍ തുറക്കുന്നതിന് അനുകൂലമായ നിലപാടടെുത്തെന്നാണ് വിവരം. നിലവില്‍ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും പാഴ്സല്‍ വഴിയാണ് മദ്യം വില്‍ക്കുന്നത്. ബിവറേജ് വിലയില്‍ മദ്യം നല്‍കുന്നത് കൊണ്ട് കാര്യമായ ലാഭമില്ല. മാത്രമല്ല, ലൈസന്‍സ് ഫീസ് ഇനത... Read more
പത്തനംതിട്ട കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ സ്വദേശി ജാനകി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പ്രതി മയില്‍സ്വാമി അറസ്റ്റിലായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജാനകിയുടെ സഹായിയാണ് ഇയാള്‍. വീട്ടുകാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാള്‍ ഇടക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സമീപവാസികള്‍ പറഞ്ഞു. Read more
സംസ്ഥാനത്ത് കൊവിഡ് ബാധ സെപ്തംബർ- ഒക്ടോബർ മാസത്തിൽ അയ്യായിരം കടക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ്. ആളുകൾക്കിടയിൽ ജാഗ്രത കുറവ് ഉണ്ടെന്നും അതാണ് കൊവിഡ് കേസുകളുടെ എണ്ണം ഉയരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ജാഗ്രത ജനങ്ങൾക്കിടയിൽ കുറവാണെന്ന് ഡോ.എബ്രഹാം വർഗീസ് പറയുന്നു. ഓണക്കാലത്ത് ജാഗ്രത മോശമായിരുന്നു. ഇത് വൈറസ് ബാധയുടെ എണ്ണം വർധിക്കാൻ കാരണമായി. ആളുകൾ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മാസ്ക് വയ്ക്കാത്തവർക്കും, അകലം പാലിക്കാത്തവർക്കുമെതി... Read more
അതിർത്തിയിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട്. കിഴക്കൻ ലഡാക്കിൽ ചൈനയുടെ വെടിവയ്പ്പ് നടന്നതായാണ് സൈനിക വൃത്തങ്ങൾ അറിയിച്ചത്. കിഴക്കൻ ലഡാക്കിൽ എൽഎസിക്ക് സമീപമാണ് വെടിവയ്പ്പുണ്ടായത്. മുന്നറിയിപ്പായി ഇന്ത്യയും വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന വിവരം. മൂന്ന് മാസത്തിലേറെയായി സംഘർഷഭരിതമായ പ്രദേശമാണ് ലഡാക്കിലെ എൽഎസി. കഴിഞ്ഞ ഓഗസ്റ്റ് 31നും സമാനമായ പ്രകോപനമുണ്ടായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും സേന വൃത്തങ്ങൾ അറിയിച്ചു. പീപ്പിൾസ് ലിബറേഷൻ ആർമി, തന്ത്ര... Read more