സംസ്ഥാനത്ത് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു. നേരത്തെ ഈ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലും ഇനി ആറ് മാസംപോലും നിയമസഭാ തെരഞ്ഞെടുപ്പിനില്ലാത്ത സാഹചര്യത്തിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന... Read more
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് രോഗിയുടെ ശരീരം പുഴുവരിച്ച സംഭവത്തിൽ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. വിശദമായ അന്വേഷണം നടത്തി ഒക്ടോബർ 20 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന മണികണ്ഠശ്വരം സ്വദേശി ആർ. അനിൽകുമാറിന്റെ ശരീരം... Read more
മലപ്പുറം: മൂന്ന് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭിണിയുടെ ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന വിശദീകരണവുമായി മഞ്ചേരി മെഡിക്കൽ കോളജ്. ഗർഭിണിയുടെ ബന്ധുക്കളാണ് ഡിസ്ചാർജ് വാങ്ങി കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോയതെന്നും ആംബുലൻസ് ഒരുക്കി നൽകാമെന്ന് പറഞ്ഞെങ്കിലും അവർ അത് സ്വീകരിച്ചില്ലെന്നും മെഡിക്കൽ കോളജ് അധികൃതർ പറയുന്നു. മെഡിക്കൽ കോളജിൽ രൂപീകരിച്ച അഭ്യന്തര കമ്മിറ്റി ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ശനിയാഴ്ച പുലർച... Read more
ചലച്ചിത്ര നടി ശാരദാ നായർ (92) അന്തരിച്ചു. കന്മദം എന്ന മോഹൻലാൽ- മഞ്ജു വാര്യർ ചിത്രത്തിൽ ചെയ്ത അമ്മൂമ്മ വേഷത്തിലൂടെ ശ്രദ്ധേയയായ താരമാണ്. ജയറാം നായകനായ പട്ടാഭിഷേകത്തിലെ അമ്മൂമ്മ കഥാപാത്രവും മികച്ചതായിരുന്നു. പേരൂർ മൂപ്പിൽ മഠത്തിലെ ശാരദാ നായർ തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻവീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ്. 1998ൽ ലോഹിതദാസിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമായിരുന്ന കന്മദം. സിനിമയിൽ മഞ്ജു വാര്യരുടെ മുത്തശ്ശിയായി ആയിരുന്നു ശാരദ വേഷമിട്ടത്. കൂടാതെ 199... Read more
കൊരട്ടി : ‘വിളിച്ചാൽ വിളികേൾക്കുന്ന അമ്മ -‘ കൊരട്ടി മുത്തിയുടെ തിരുനാൾ പതിവ് പോലെ ഒക്ടോബറിൽ ആഘോഷിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും തിരുനാൾ കർമ്മങ്ങൾ നടുത്തുക. തിരുനാളിനോടു അനുബന്ധിച്ചുള്ള നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പാലിക്കേണ്ട കോവിഡ് നിയന്ത്രണങ്ങളും രേഖപെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്കായി നോട്ടീസ് കാണുക… Read more