കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. ചികിത്സക്കായി ജൂലൈ 23ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം അവിടുത്തെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തെ തുടർന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് കുവൈത്തിന്റെ 15ാമത് അമീറായി സ്ഥാനമേറ്റത്.1929 ജൂൺ 26ന് ശൈഖ് അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നാലാമത്തെ മകനായി ജനിച്ച ശൈഖ് സബാഹ് യൂറോപ്പിലെ […] Read more
കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രവീന്ദ്രന്... Read more
സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചു പൂട്ടല്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം. സമ്പൂര്‍ണ ലോക്ഡൌണ് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സര്‍വ്വകക്ഷി യോഗത്തെ അറിയിച്ചു. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അടച്ചു പൂട്ടല്‍ ഒന്നിനും പരിഹാരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. സമ്പൂര്‍ണ ലോക്ഡോണ്‍ വേണ്ടെന്ന നിലപാട് ഇടതുമുന്നണിയും യോഗത്തെ അറിയിച്ചിരുന്നു. Read more
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരങ്ങൾ നിർത്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മോദിക്കെതിരെ സമരം നടത്താം, മോദിക്കെതിരെ പാടില്ല എന്നത് ഇരട്ടാത്താപ്പാണ്. സമരവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാട് സര്‍വകക്ഷി യോഗത്തില്‍ അറിയിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. “ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സമരം ജനാധിപത്യപരമായി നിർത്താൻ സാധിക്കില്ല. ജനങ്ങളുടെ പ്രതിഷേധമാണ് സമര... Read more
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനം. രണ്ടാഴ്ചകൂടി വിലയിരുത്തിയശേഷം ലോക്ക്ഡൗണ്‍ വേണോ എന്നതില്‍ തീരുമാനമെടുക്കാം. സമര പരിപാടികള്‍ മാറ്റിവയ്ക്കുന്നതിനും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകേണ്ടതില്ലെന്ന് ഇടതുമുന്നണി യോഗത്തിലെ തീരുമാനം. സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അടുത്ത മാസം... Read more