തിരുവനന്തപുരം വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് സി പി ഐ (എം) സംസ്ഥാന വ്യാപകമായി നടത്തിയ കരിദിന സമരത്തിൽ വാലുങ്ങാമുറി ബ്രാഞ്ചിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് ഉദ്ഘാടനം ചെയ്തു. സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളായി അഭിനയിച്ച കേരളത്തിലെ പ്രമുഖ പാർട്ടിയുടെ മുഖം ‘മൂടി ഇതോടെ കേരളക്കര തിരിച്ചറിഞ്ഞതായി കെ.ആർ.സുമേഷ് പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി പി.ആർ.കൃഷ്ണൻ, ഗോപി.കെ.സി, ജോസ് തളിയൻ എന്നിവർ സംസാരിച്ചു. Read more
സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍... Read more
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെയും പ്രവർത്തകരുടെ വീടിന് നേരെയും ആക്രമണം. തിരുവനന്തപുരം മുട്ടത്തറയിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി ലീനയുടെ വീടിന്റെ ജനൽ ചില്ലുകൾ തകർത്തു. ഭരണത്തിന് തണലിൽ ഗൂണ്ടായിസമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്തനംതിട്ട നിരണത്തെ കോൺഗ്രസ് ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരവും ഒരു സംഘം അടിച്ചു തകർത്തു. കണ്ണൂർ തലശേരിയിലെ ചോനാടം... Read more
41-ാം വിവാഹ വാർഷിക ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ആശംസകൾ നേർന്ന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷനും മരുമകനുമായ പി.എ.മുഹമ്മദ് റിയാസ്. റിയാസിന് പുറമേ നിരവധി പേരാണ് ആശംസകൾ നേർന്ന് രംഗതെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും ഭാര്യ കമലയുംമൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് 1979 സെപ്തംബർ രണ്ടിന് തലശ്ശേരി ടൗൺഹാളിൽ വെച്ചാണ് ഇവർ വിവാഹിതരായതെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. വിവാഹിതനാകുമ്പോൾ കൂത്തുപറമ്പ് എംഎൽഎയും സിപിഎം കണ്ണൂർ ജില്ലാ സെക്രട... Read more
ഭരണകക്ഷിയായ ബി.ജെ.പിക്ക് അമുല്‍ ഡയറി (കൈറ ഡിസ്ട്രിക്ട് കോ ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ലിമിറ്റഡ്) തെരഞ്ഞെടുപ്പില്‍ തിരിച്ചടി. ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ 8 സീറ്റിലും കോണ്‍ഗ്രസ് പാനലില്‍ നിന്നുള്ളവര്‍ വിജയിച്ചു. 12 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇതില്‍ ഒരു സീറ്റില്‍ ബി.ജെ.പി നേതാവ് രാംസിങ് പാര്‍മര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാംസിങ് പാര്‍മര്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജേന്ദ്രസി... Read more