നടി മിയ ജോർജ് വിവാഹിതയായി. വ്യവസായിയായ ആഷ്വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെയിന്റ് മേരീസ് ബസലിക്കയിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. മെയ് മുപ്പതിനായിരുന്നു മിയയും ആഷ്വിനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് കഴിഞ്ഞ മാസാം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാ... Read more
സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തൃശൂര്‍ പാമ്പൂര്‍ സ്വദേശി ഫ്രാന്‍സിസ് ജോസഫ് (84), [... Read more
തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനും ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനും സർവകക്ഷി യോഗത്തിൽ ധാരണ. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സായി നടന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുട്ടനാട് മണ്ഡലത്തില്‍ തോമസ് ചാണ്ടിയുടെ മരണം മൂലം ഒഴിവുണ്ടാകുന്നത് 2019 ഡിസംബര്‍ 20നാണ്. ചവറ മണ്ഡലത്തില്‍ ഒ... Read more
മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. രാവിലെ ഒന്‍പത് മണിമുതല്‍ 11 മണിവരെയായിരുന്നു ചോദ്യം ചെയ്യല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നേരത്തെ തന്നെ മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് തീരുമാനിച്ചിരുന്നു. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്തേക്ക് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റംസും എന്‍ഫോഴ്സ്മെന... Read more
സംസ്ഥാന സര്‍ക്കാരിന്റെ സമൂഹമാധ്യമ ഇടപെടല്‍ ദേശീയ ഏജന്‍സിയെ ഏല്പിക്കുന്നതിന് തീരുമാനം. ഏജന്‍സിയെ കണ്ടെത്താന്‍ അഞ്ചംഗ സമിതിക്ക് രൂപം നല്കി. ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. പിആര്‍ഡി സെക്രട്ടറി ചെയര്‍മാനായുള്ള കമ്മിറ്റിയാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പിആര്‍ഡിക്ക് സമൂഹമാധ്യമ വിഭാഗമുണ്ട്. എന്നാല്‍ വിപുലമായി സമൂഹമ... Read more