കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ചു വന്നിരുന്ന പ്ലാസ്മ തെറാപ്പി ചികിത്സാരീതി ഒഴിവാക്കുന്നു. പ്രതീക്ഷിച്ചതു പോലെ ഗുണം കിട്ടാത്തതിനാലാണ് പ്ലാസ്മ തെറാപ്പി ഒഴിവാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ആലോചിക്കുന്നത്. ഇക്കാര്യം ഐസിഎംആർ ചൊവ്വാഴ്ച വ്യക്തമാക്കി. “30 രാജ്യങ്ങളിലായി നടന്ന ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയലിൽ ഇന്ത്യയും പങ്കെടുത്തിരുന്നു. അതിന്റെ ഇടക്കാല റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് അവലോകനം നടത്... Read more
ഗോവധം ആരോപിച്ച് സുഹൃത്തിനെ കഴുത്തറുത്തു കൊന്നു. 18കാരനായ മുഹമ്മദ് അര്‍സുവിനെയാണ് സുഹൃത്ത് ഖയില്‍ ഖുറേഷി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഝാര്‍ഖണ്ഡിലെ ഉച്ചാരിയില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്. സ്ഥലം എം.എല്‍.എയും മന്ത്രിയുമായ മിഥ്ലേഷ് ഠാക്കൂര്‍ സംഭവം നടന്ന ഗര്‍വയിലെ സസര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പുറംലോകമറിയുന്നത്. അര്‍സുവിന്റെ അമ്മ അയിഷ ഖാത്തൂണ്‍ സംഭവത്തെക്കുറിച്ച് മന്... Read more
തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണിനു ശേഷം കേരളത്തിലേക്ക് പുതിയതായി എത്തിയത് 20 ഐ. ടി കമ്പനികള്‍. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് കമ്പനികള്‍ വികസനത്തിന്റെ ഭാഗമായി കൂടുതല്‍ സ്ഥലം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പുതിയ കമ്പനികള്‍ വന്നതോടെ മുന്നൂറിലധികം പേര്‍ക്കാണ് പുതിയതായി തൊഴില്‍ ലഭിച്ചത്. നൂറു ദിവസത്തിനുള്ളില്‍ ടെക്നോപാര്‍ക്കില്‍ 500 ഉം ഇന്‍ഫോപാര്‍ക്കില്‍ ആയിരവും സൈബര്‍പാര്‍ക്കില്‍ 125ഉം പുതിയ തൊഴിലവസരങ്ങള്‍ സൃഷടിക്കപ്പെടുമെന്നാണ് കരുതുന്നത്.... Read more
ആറ്റിങ്ങല്‍ ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജിന് കീഴില്‍ ചിറയിന്‍കീഴ്, വെഞ്ഞാറമൂട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.sitttrkerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷകള്‍ പൂരിപ്പിച്ച്, സ്വയം സ്വയംസാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പുകള്‍, രജിസ്ട്രേഷന് ഫീസ് 25 രൂപ എന്നിവ സഹിതം പ്രവ... Read more
തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി തുടങ്ങി. ആദ്യ ബാച്ച് ഇ ഓട്ടോകളുടെ ഫ് ളാഗ്ഓഫ് വ്യവസായമന്ത്രി ഇ. പി. ജയരാജന് നിര്‍വഹിച്ചു. അദ്യ ഘട്ടത്തില്‍ 25 ഓട്ടോകളാണ് നേപ്പാളില്‍ എത്തിക്കുക. വാഹനങ്ങളുടെ അനുബന്ധ രേഖകള്‍ നേപ്പാളിലെ ഡീലര്‍മാര്‍ക്ക് മന്ത്രി കൈമാറി. സര്‍ക്കാരിന്റെ ദൈനംദിന ഇടപെടലുകളും കെ.എ.എല്‍. ജീവനക്കാരുടെ ശ്രമകരമായ പ്രവര്‍ത്തനവുമാണ് ന... Read more