കനത്ത ചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് പരക്കെ വേനൽമഴ. ശക്തമായ കാറ്റോടു കൂടിയാണ് തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ പെയ്തത്, ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലുമുണ്ടായിരുന്നു.
തെക്കന്‍കേരളം മുതല്‍ മധ്യ മഹാരാഷ്ട്ര വരെ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ രൂപപ്പെട്ട ന്യൂനമര്‍ദ പാത്തിയാണ് തെക്കേ ഇന്ത്യയിലെ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തെക്കന്‍ കേരളത്തില്‍ നാളെ വൈകുന്നേരവും രാത്രിയും ഒറ്റപ്പെട്ട ഇടിയോടു കൂടെ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും നാളെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മലപ്പുറം ജില്ലയിലെ കിഴക്കന്‍ മേഖലയിലും മറ്റു ജില്ലകളില്‍ ചാറ്റല്‍മഴയ്ക്കും സാധ്യതയുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടതോ ശക്തമായതോ ഇടത്തരമോ ആയ മഴക്കാണ് സാധ്യത. തൃശൂര്‍, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിക്കും.ബുധനാഴ്ചയോടെ സംസ്ഥാനത്ത് മഴ കുറയും. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികൾക്കു കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.