കൊരട്ടി: ചിറങ്ങര- തിരുമുടിക്കുന്ന് റോഡിൽ ഇടവഴിത്തോട് പാലത്തിനരികിൽ സാമൂഹ്യവിരുദ്ധർ അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക് വേസ്റ്റും തള്ളി ഗതാഗത തടസ്സം ഉണ്ടാക്കുന്നതിൽ പ്രതിഷേധിച്ച് കെഎസ്യു കൊരട്ടി മണ്ഡലം കമ്മിറ്റിയുടെയും കെ എസ് യു മുടപ്പുഴ യൂണിറ്റിന്റെയും നേതൃത്വത്തിൽ റോഡ് സൈഡിലെ വൃത്തിഹീനമായ സ്ഥലം വൃത്തിയാക്കി പൂന്തോട്ടം നിർമ്മിച്ചു. കൊരട്ടി പഞ്ചായത്ത് പത്താം വാർഡ് മെമ്പർ പോൾസിജിയോ, കോൺഗ്രസ് കൊരട്ടി മണ്ഡലം സെക്രട്ടറി വർഗീസ് പൈനാടത്ത്, യൂത്ത് കോൺഗ്രസ് കൊരട്ടി മണ്ഡലം പ്രസിഡന്റ് നിധിൻ പോൾ, വൈസ് പ്രസിഡന്റ് ഷോജി അഗസ്റ്റിൻ, ബ്ലോക്ക് സെക്രട്ടറി ക്രിസ്റ്റി തോമസ്, ആൽബിൻ പോൾ, ഡിങ്കിൾ വർഗീസ്, കെഎസ്യു മണ്ഡലം പ്രസിഡന്റ് ജെറിൻ ഡേവീസ്, കെ എസ് യു വാർഡ് പ്രസിഡന്റ് പ്രിൻസ് പെരേപ്പാടൻ, ആന്റണി അനിൽ, ഫഹദ് അലി, മുഹമ്മദ് ഹഫീസ്, ക്ലിയോ തോമസ്, ജെസ്നി ജോയ്, ആഗി ജയ്സൺ, അന്ന ഷാജി എന്നിവർ നേതൃത്വം നൽകി. വാലുങ്ങാമുറി, തിരുമുടിക്കുന്ന്, ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നാഷണൽ ഹൈവേയിലേക്കുള്ള തിരക്കുള്ള ഈ റോഡരുകിൽ മാലിന്യങ്ങൾ തള്ളുന്ന സാമൂഹ്യവിരുദ്ധരെ കണ്ടുപിടിക്കുന്നതിനായി ക്യാമറ സ്ഥാപിക്കുകയോ വേസ്റ്റ് ബിൻ സ്ഥാപിക്കുകയോ വേണമെന്ന് പഞ്ചായത്ത് മെമ്പർ പോൾസിജിയൊ അധികൃതരോട് ആവശ്യപ്പെട്ടു.
വൃത്തിയാക്കി പൂന്തോട്ടം നിർമിച്ചപ്പോൾ