തൃശൂര്‍: ഓട്ടോറിക്ഷകള്‍ക്കായി വികസിപ്പിച്ച ‘മൈ ഓട്ടോ’ മൊബൈല്‍ ആപ്പ് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദവും സൗകര്യപ്രദവുമാണ് ‘മൈ ഓട്ടോ’ മൊബൈല്‍ ആപ്പ്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താവിന് താന്‍ നില്ക്കുന്ന സ്ഥലത്തുള്ള ഓട്ടോ തിരഞ്ഞെടുക്കാം. ദൂരം അനുസരിച്ചുള്ള നിരക്ക് നേരത്തെ തന്നെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആപ്പില്‍ രേഖപ്പെടുത്താനും സൗകര്യമുണ്ട്.
കൊച്ചി ഇന്‍ഫോ പാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടൊയോടെക് ടെക്നോളജിസ് എന്ന മലയാളി സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് ആപ്പ് വികസിപ്പിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ഉടനെ ലഭ്യമാകുമെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ സുരേഷ് കൃഷ്ണ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കമ്പനി സിഇഒ മുഹമ്മദ് ഷാദുലി, മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീജിത്ത്, സെയില്‍സ് ടീം അംഗം സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.