എറണാകുളത്ത് ജോലിയുള്ള സമയത്ത് ട്രെയിനിൽ പോകുമ്പോഴും അല്ലാതെ പോകുന്നിടത്ത് മുഴുവനും സുഹൃത്തുക്കൾ,നാട്ടുകാരുടെ പ്രിയപ്പെട്ടവൻ….അസുഖം തളർത്തിയ ശരീരത്തിൽ ഒരു പക്കാ കൊമേഡിയൻ മനസ്സ്… നിമിഷ നേരം കൊണ്ട് വിറ്റ് അടിച്ചു രസിപ്പിക്കും, ചിരി എന്നും ഒരു വീക്നെസ്, ചോദിക്കേണ്ട കാര്യങ്ങൾ ആരോടും ചോദിക്കാൻ ഒരു മടിയും ഇല്ല…
എറണാകുളം – തൃശൂർ ജില്ലയിലെ ഏത് സ്ഥലത്തേയ്ക്കുള്ള വഴി ചോദിച്ചാലും പുള്ളി ഉടനെ ഗൂഗിൾ മാപ്പ് ആയി മാറും , സംഗീത പ്രേമി, പ്രത്യേകിച്ച് മ്യൂസിക് സിസ്റ്റങ്ങളുടെ നല്ലൊരു കളക്ഷൻസ് ഉണ്ടായിരുന്നു ഇദ്ദേഹത്തിന്റെ കയ്യിൽ.
കൊച്ചു കുട്ടികൾ മുതൽ വയസ്സായവർ വരെ ഒരു പോലെ ഉണ്ട് ആ സുഹൃത്ത് വലയത്തിൽ, അറിയുന്നവർക്കെല്ലാം അദ്ദേഹത്തോട് ഒരു പ്രത്യേക ഇഷ്ട്ടമായിരുന്നു.
നല്ലൊരു ഭക്ഷണ പ്രിയൻ കൂടി ആയിരുന്നു ശാരീരിക അസ്വസ്ഥത മൂലം ഭക്ഷണ നിയന്ത്രണത്തിലാകും മുൻപ് വരെ അദ്ദേഹത്തിന്റെ ഇഷ്ട്ട ഭക്ഷണങ്ങൾ കൂട്ടുകാരെ വിളിച്ച് പങ്ക് വെക്കാനും മറക്കാറില്ലായിരുന്നു.
കൂടെ പഠിച്ച കൂട്ടുകാർ നാട്ടിൽ ഉള്ളവരും ഇല്ലാത്തവരും ഇടയ്ക്കിടെ അദ്ദേഹത്തെ കാണാൻ വീട്ടിൽ വന്നുകൊണ്ടേയിരിക്കുമായിരുന്നു.. ആർക്കും മറക്കാൻ പറ്റാത്ത പ്രകൃതം.
ശരിക്കും ഒരു വിക്കിപീഡിയ… വണ്ടി , വീട് പണി, യാത്ര, ആന, വെടിക്കെട്ട്, മ്യൂസിക് സിസ്റ്റം എന്നിങ്ങനെ എന്തിനെ കുറിച്ച് ചോദിച്ചാലും ഉത്തരം റെഡി..
ഉത്സവങ്ങൾ എന്നും ആവേഷമായിരുന്നു, അന്നമനട ഉത്സവത്തിന് ക്ലാസ്സ് മേറ്റും ഗായകനുമായ മധുബാലകൃഷ്ണനെ കാണാൻ പോയപ്പോഴും.. മറ്റൊരു ക്ലാസ്സ്മേറ്റ് മഞ്ചു ധർമൻ എന്ന സീരിയൽ ഡയറക്ടറെ കാണാൻ പോയിട്ട് ബോബൻ ആലുമ്മൂടൻ അടക്കം എല്ലാവരെയും പരിചയപ്പെടുത്തിയപ്പോഴൊക്കെ ആണ് സുഹൃത്ത് വലയത്തിന്റെ ആഴം മനസ്സിലായത്.
ചീപ്പൻ കുട്ടി പോയിട്ട് രണ്ട് വർഷമായിട്ടും.. അറിയുന്ന ആർക്കും മനസ്സിലെ ആ വിങ്ങൽ മാറിയിട്ടില്ല.. ഇപ്പോഴും എറണാകുളത്തെ വീട്ടിൽ ചികിത്സയും മറ്റുമായി കഴിഞ്ഞു കൂടുകയാണ് എന്ന് മനസ്സിനെ പറഞ്ഞു പറ്റിക്കാനാണിഷ്ടം..