Site icon Ente Koratty

സി​ആ​ര്‍-7 ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ള്‍ ആ​ശു​പ​ത്രി​ക​ളാ​ക്കി റോ​ണോ; ചി​കി​ത്സ സൗ​ജ​ന്യം

ലി​സ്ബ​ണ്‍: പോ​ര്‍​ച്ചു​ഗീ​സ് ഫു​ട്ബോ​ള്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ട്ട​ലു​ക​ള്‍ ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റി​യ​താ​യി റി​പ്പോ​ര്‍​ട്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്ല​ബ്ബാ​യ യു​വ​ന്‍റ​സി​ന്‍റെ വെ​ബ്സൈ​റ്റും സ്പാ​നി​ഷ് ദി​ന​പ്പ​ത്ര​മാ​യ മാ​ര്‍​സ​യു​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ ബ്രാ​ന്‍​ഡാ​യ സി​ആ​ര്‍-7​ന്‍റെ പേ​രി​ലു​ള്ള ഹോ​ട്ട​ലു​ക​ളാ​ണ് ആ​ശു​പ​ത്രി​ക​ളാ​ക്കി​യ​ത്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ സൗ​ജ​ന്യ​മാ​യി​രി​ക്കും. ഇ​വി​ടെ സേ​വ​നം ചെ​യ്യു​ന്ന ഡോ​ക്ട​ര്‍​മാ​രു​ടെ​യും മ​റ്റ് സ്റ്റാ​ഫു​ക​ളു​ടെ​യും ശ​ന്പ​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ള്‍ റൊ​ണാ​ള്‍​ഡോ വ​ഹി​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്പ​ന്ന​നാ​യ കാ​യി​ക താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണു റൊ​ണാ​ള്‍​ഡോ. സി​ആ​ര്‍-7 ബ്രാ​ന്‍​ഡി​ന്‍റെ ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ട്. ഇ​റ്റാ​ലി​യ​ന്‍ സി​രി എ​യി​ല്‍ യു​വ​ന്‍റ​സി​ന്‍റെ താ​ര​മാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ, സ​ഹ​താ​രം ഡാ​നി​യേ​ല്‍ റു​ഗാ​നി​ക്കു കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ, പോ​ര്‍​ച്ചു​ഗ​ലി​ലെ വീ​ട്ടി​ലാ​ണു​ള്ള​ത്.

പോ​ര്‍​ച്ചു​ഗ​ലി​ല്‍ ഇ​തു​വ​രെ 170 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ കോ​വി​ഡ്-19 ബാ​ധി​ച്ച്‌ ഇ​തു​വ​രെ ആ​രും മ​രി​ച്ചി​ട്ടി​ല്ല. ലോ​ക​ത്താ​ക​മാ​നം ഇ​തു​വ​രെ കൊ​റോ​ണ ബാ​ധി​ച്ച്‌ 5,846 പേ​ര്‍ മ​രി​ച്ചി​ട്ടു​ണ്ട്. ചൈ​ന​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ മ​രി​ച്ചി​രി​ക്കു​ന്ന​ത്.

Exit mobile version