മാഡ്രിഡ്: കൊറോണ വൈറസ് (കോവിഡ്-19) സ്പാനിഷ് ഫുട്ബോള്‍ ലീഗിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. സ്പാനിഷ് ലീഗിലെ ഉയര്‍ന്ന രണ്ടു ഡിവിഷനിലെ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും ഇനി നടക്കുക. ചൊവ്വാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍വരും.
ലാ ലിഗയില്‍ എയ്ബറും റയല്‍ സോസിഡാഡും തമ്മിലുള്ള മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. ആരോഗ്യമന്ത്രാലയവും സ്പോര്‍ട്സ് കൗണ്‍സിലുമാണ് തീരുമാനം അറിയിച്ചത്. ഈ മാസം 18 ന് നൗ കാമ്ബില്‍ നടക്കുന്ന ബാഴ്സലോണയുടെ ചാമ്ബ്യന്‍സ് ലീഗ് മത്സരവും അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുക. നാപ്പോളിക്കെതിരെയാണ് ബാഴ്സയുടെ മത്സരം.