കൊഞ്ചം കൊറോണ നരൈയ്യാ കാതൽ, രസകരമായ ഒരു തമിഴ് ഷോർട്ട് ഫിലിം. വെറും 2 പേര് മാത്രം അഭിനയിച്ച ഒരു കുഞ്ഞു ഷോർട്ട് ഫിലിം. കൊറോണ കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വീടുകളിൽ തന്നെ കഴിഞ്ഞു കൂടുമ്പോൾ ഭർത്താവും ഭാര്യയും തമ്മിലെ രസകരമായ നിമിഷങ്ങളാണ് ഈ വിഡിയോയിൽ കാണിക്കുന്നത്.
ഐഫോണിലാണ് ഇതു മുഴുവനും ഷൂട്ട് ചെയ്തിരിക്കുന്നത്. ശാന്തുനു ഭാഗ്യരാജ്ജും കിക്കി വിജയുമാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ശാന്തുനു തന്നെയാണ് ഇതു സംവിധാനം ചെയ്തിരിക്കുന്നത്.