തൃശൂർ കോർപറേഷനിലേക്കും, ജില്ലാ പഞ്ചായത്തിലേക്കുമുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ത്രീകൾക്കും, പുതുമുഖങ്ങൾക്കും കൂടുതൽ അവസരം നൽകിയാണ് സ്ഥാനാർത്ഥി പട്ടിക. തൃശൂർ കോർപറേഷനിലെ 55 ഡിവിഷനുകളിലേക്കും, ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളിലേക്കുമുള്ള സ്ഥാനാർത്ഥികിളെയാണ് പ്രഖ്യാപിച്ചത്.
സിപിഎമ്മിനായി 38 പേരും, സിപിഐക്കായി എട്ട് പേരും, എൽജെഡിക്കായി മൂന്ന് പേരുമാണ് മത്സരിക്കുക. അടുത്തിടെ മുന്നണിയിലെത്തിയ കേരളകോൺഗ്രസ്സ് മാണി വിഭാഗത്തിനും ജെഡിഎസിനും രണ്ട് സീറ്റ് വീതം നൽകി. എൻസിപി , കോൺഗ്രസ്സ് (എസ്) എന്നിവർ ഓരോ സീറ്റിലും മത്സരിക്കുന്നുണ്ട്. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും തൃശൂർ കോർപറേഷൻ ഭരിച്ചിരുന്നത് ഇടതു മുന്നണിയായിരുന്നു. ഒന്നാം ഘട്ട സ്ഥാനാർത്ഥികളെ ആദ്യം നടത്തിയത് ബിജെപിയായിരുന്നു. തൊട്ട് പിന്നാലെ കോൺഗ്രസും ആദ്യ ഘട്ട പട്ടിക പുറത്തിറക്കി. അവസാനമെങ്കിലും ഒരുമിച്ചാണ് എൽഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.