കിഫ്ബിയിലെ കൂടുതൽ അഴിമതികൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ ഇല്ലാത്ത കാര്യം പറഞ്ഞ് മിടുക്കനാകാൻ ശ്രമിക്കുകയാണ് തോമസ് ഐസക്, സ്വപ്നയേയും ശിവശങ്കറിനേയും ബിനീഷിനേയും സംരക്ഷിക്കാൻ ധനകാര്യ മന്ത്രി നാടകം കളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം കിഫ്ബിയിലെ പരിശോധനയില്‍ സിഎജി ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സിഎജി ലക്ഷ്മണ രേഖ മറികടന്നു, കിഫ്ബിയുടെ ഓഡിറ്റർ സിഎജി അല്ല. സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നും വിശദമായി മറുപടി നൽകുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
ലാവ്ലിന് കേസ് യു.ഡി.എഫ് തുടങ്ങിയത് സിഎജിയുടെ കരട് റിപ്പോർട്ട് വെച്ചിട്ടല്ലേയെന്ന് തോമസ് ഐസക് ചോദിച്ചു. കരട് റിപ്പോർട്ടിലെ പരാമർശം വെച്ചാണ് വർഷങ്ങളോളം പ്രതിപക്ഷം ലാവ്ലിൻ ആഘോഷിച്ചത്. ചോർത്തുന്നത് ശരിയല്ലെങ്കിൽ പ്രതിപക്ഷം അന്ന് എന്തിനാണ് റിപ്പോർട്ട് അത്തരത്തിൽ ഉപയോഗിച്ചതെന്നും മന്ത്രി ചോദിച്ചു.