കൊരട്ടി പള്ളി ഇടവക സെന്റ് മൈക്കിൾ കുടുംബയുണിറ്റ് പരിധിയിൽ താമസക്കാരനുമായിരുന്ന, തെക്കേ അങ്ങാടി– വാളൂർ റോഡ്, തെക്കേതല പരേതനായ ജോസഫ് മകൻ ആൻറണി (66) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് (ദേവമാതാ–ആറാതുരുത്ത് റോഡിലുള്ള പരേതന്റെ സഹോദരൻ സണ്ണിയുടെ ഭവനത്തിൽ നിന്ന്) ശനിയാഴ്ച (16–5–2020) വൈകീട്ട് 3.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക.
ആന്റണി ഊട്ടിയിലെ ത്രെഡ് ഗാർഡൻ ഉടമയായിരുന്നു
ഭാര്യ: മേരി
മക്കൾ : രജ്ജു (കാനഡ), ശാരി
മരുമകൻ: ലിൻ
മൃതശരീരം ശനിയാഴ്ച രാവിലെ 11ന് സഹോദരൻ ടി.ജെ. സണ്ണിയുടെ വസതിയിൽ പൊതു ദർശനത്തിന് വയ്ക്കും.