കൊരട്ടിപള്ളി ഇടവക സെൻറ് മദർ തെരേസ കുടുംബയൂണിറ്റ് അംഗം, കൊരട്ടി റെയിൽവേ സ്റ്റേഷൻ – പഴയ എൻ. എച്ച് റോഡ്, മഠത്തിൽ പരേതനായ രാമൻ ചാക്യാർ (ജോസഫ്) മകൻ രാജേഷ് (48) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് വ്യാഴാഴ്ച 03–6–2021 രാവിലെ 11.00ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.
ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ആരംഭം മുതൽ ക്രിസ്തുവിന്റെ സാക്ഷികളായി ജീവിച്ചു വന്ന കുടുംബമാണ് രാമൻ ചാക്യാരും സുഭദ്രാ ചാക്യാരും. അവരുടെ രണ്ടു മക്കളിൽ ഒരാളാണ് രാജേഷ് ചാക്കിയാർ. അദ്ദേഹം ഡിവൈൻ ധ്യാനകേന്ദ്രത്തിലെ മലയാളം സ്റ്റേജിൽ ഗാനശുശ്രൂഷകനായിരുന്നു. ഗുഡ്നെസ്സ് ടിവി ആരംഭിച്ചപ്പോൾ അതിൽ പ്രൊഡ്യൂസർ ,അവതാരകൻ എന്നീ നിലയിലും സേവനം അനുഷ്ടിച്ചു. നെഞ്ചിനു വേദന ഉണ്ടായതിനെതുടർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി അവിടെ വച്ച് മരണമടഞ്ഞു.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക.